SignIn
Kerala Kaumudi Online
Friday, 17 May 2024 6.05 PM IST

രാഹുൽ ഗാന്ധി നാളെയെത്തും പ്രചാരണത്തിന് നേതാക്കളും

rahul
രാഹുൽ ഗാന്ധി

മുക്കം: വയനാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തിങ്കളാഴ്ചയെത്തും. രാഹുൽ ഗാന്ധിയ്ക്ക് വോട്ടഭ്യർത്ഥിക്കാൻ മുഖ്യമന്ത്രിമാരുൾപ്പെടെ ദേശീയ നേതാക്കളുടെ വൻനിരയാണ് മണ്ഡലത്തിലെത്തുന്നത്. തിങ്കളാഴ്ച രാവിലെ കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന രാഹുൽ ഗാന്ധിയെ യു.ഡി.എഫ് നേതാക്കൾ സ്വീകരിക്കും. രാവിലെ പത്തിന് സുൽത്താൻ ബത്തേരിയിൽ നടക്കുന്ന റോഡ് ഷോയോടെയാണ് പര്യടനത്തിന് തുടക്കം. 11ന് പുൽപ്പള്ളിയിൽ നടക്കുന്ന കർഷക റാലിയിൽ പങ്കെടുക്കും. 12ന് മാനന്തവാടിയിലും 2.15ന് വെള്ളമുണ്ടയിലും മൂന്നിന് പടിഞ്ഞാറത്തറയിലും റോഡ് ഷോ നടത്തും. അന്ന് വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന യു.ഡി.എഫ് റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കുന്ന രാഹുൽ ഗാന്ധി ചൊവ്വാഴ്ച തിരുവമ്പാടി, ഏറനാട്, വണ്ടൂർ, നിലമ്പൂർ നിയോജക മണ്ഡലങ്ങളിൽ പര്യടനം നടത്തും. രാവിലെ 9.30ന് കൊടിയത്തൂരിൽ റോഡ് ഷോ നടത്തിയാണ് ചൊവ്വാഴ്ചയിലെ പരിപാടികൾക്ക് തുടക്കം കുറിക്കുക. 10.30ന് കീഴുപറമ്പ്, 11.30ന് ഊർങ്ങാട്ടിരി, മൂന്നിന് മമ്പാട്, നാലിന് നിലമ്പൂർ, 5.30ന് കരുവാരക്കുണ്ട് എന്നിവിടങ്ങളിൽ റോഡ് ഷോ നടത്തും. അഖിലേന്ത്യ കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെ 20നും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി 22നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ 18നും തെലുങ്കാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡൻസാരി അനസൂയ (സീതക്ക) 17നും കെ.പി.സി.സി ആക്ടിങ് പ്രസിഡൻ്റ് എം.എം ഹസ്സൻ 17നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി 18നും കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല 19നും മണ്ഡലത്തിൽ പ്രചാരണം നടത്തും. വാർത്താ സമ്മേളനത്തിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി അനിൽകുമാർ എം.എൽ.എ, തിരഞ്ഞെടുപ്പു കമ്മിറ്റി വർക്കിംഗ് ചെയർമാൻ സി.പിചെറിയ മുഹമ്മദ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.