SignIn
Kerala Kaumudi Online
Saturday, 27 July 2024 1.47 PM IST

'ഹൈക്കോടതിയും മനുഷ്യവകാശ പോരാട്ടങ്ങളും ' പുസ്തക പ്രകാശനം ഇന്ന്

മാരാരിക്കുളം: കേരള സാഹിത്യ അക്കാഡമി വൈജ്ഞാനിക സാഹിത്യകാരനും കേരള ഫോക് ലോർ അക്കാഡമിയുടെ ഈ വർഷത്തെ സീനിയർ ഫെലോഷിപ്പ് ജേതാവുമായ കൃപാസനം കോസ്​റ്റൽ മിഷൻ ഡയറക്ടർ ഡോക്ടർ ഫാദർ വി.പി.ജോസഫ് വലിയവീട്ടിൽ രചിച്ച ഹൈക്കോടതിയും മനുഷ്യവകാശ പോരാട്ടങ്ങളും എന്ന പുസ്തകത്തിന്റെ പ്രകാശനവും കെ.എൽ.സി.എ ജെബി കോശി കമ്മീഷൻ ആയിരം സമ്മേളനങ്ങൾ കൈപുസ്തക പ്രകാശനവും സാംസ്‌കാരിക സമ്മേളനവും ഇന്ന് ഉച്ചയ്ക്ക് 2.30 ന് കൃപാസനം ഓപ്പൺ ഓഡി​റ്റോറിയത്തിൽ നടക്കും. കെ.എസ്.യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ് പ്രകാശനം നിർവഹിക്കും.കേരള സ്വതന്ത്റ മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്സൺ പൊള്ളയിൽ അദ്ധ്യക്ഷത വഹിക്കും. സാംസ്‌കാരിക സമ്മേളനം ഹൈക്കോടതി അഭിഭാഷകൻ അഡ്വ.ഷെറി ജെ.തോമസ് ഉദ്ഘാടനം ചെയ്യും. റവ.ഫാ.ജോൺസൺ പുത്തൻവീട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തും ഫാദർ ക്ലിന്റൺ ജെ.സാംസൺ പുസ്തകം പരിചയപ്പെടുത്തും. ജെബി കോശി കമ്മീഷൻ ആയിരം സമ്മേളനങ്ങളുടെ കൈപ്പുസ്തകം ആലപ്പുഴ രൂപത കെ.സി.വൈ.എം മുൻ പ്രസിഡന്റ് പോൾ ആന്റണി പ്രകാശനം ചെയ്യും. കേരള നാടകവേദിയിൽ 50 വർഷം പൂർത്തിയാക്കിയ അഭയൻ കലവൂരിന് സ്വർണപ്പതക്ക പുരസ്‌കാരം കൃപാസനം ഡയറക്ടർ ഡോ. ഫാദർ വി.പി .ജോസഫ് വലിയവീട്ടിൽ ആദരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, 10
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.