ടോക്കിയോ: ക്രിസ്മസ് ആഘോഷങ്ങളിൽ ഒഴിച്ചുകൂടാനാകാത്തവയാണ് ക്രിസ്മസ് കേക്കും വൈനും. ക്രീം കേക്കുകൾ ലഭ്യമാണെങ്കിലും പ്ലം കേക്കിനാണ് ക്രിസ്മസ് സീസണിൽ ഡിമാൻഡ് ഏറെ. അതേ സമയം, ലോകത്തെ ഏറ്റവും വിലയേറിയ ക്രിസ്മസ് കേക്ക് ഏതാണെന്ന് അറിയാമോ ?
ജപ്പാനിലെ ടോക്കിയോയിലുള്ള ടകാഷിമായ ഡിപ്പാർട്ട്മെന്റ് ഷോപ്പിംഗ് സെന്ററിലെ ബേക്കറിയാണ് ലോകത്തെ ഏറ്റവും വിലയേറിയ ക്രിസ്മസ് കേക്ക് നിർമ്മിച്ചതിന്റെ ലോക റെക്കോഡ് വഹിക്കുന്നത്. ' ഡയമണ്ട് ഫ്രൂട്ട് കേക്ക് " എന്ന ഈ കേക്കിന്റെ വില 16,50,000 ഡോളർ ( 13,79,58,727 രൂപ ) ആയിരുന്നു.!
170 കാരറ്റ് ഭാരമുള്ള 223 ഡയമണ്ടുകളാണ് ഈ കേക്കിൽ പതിപ്പിച്ചിട്ടുള്ളത്. വിദഗ്ദ്ധരായ പേസ്ട്രി ഷെഫുമാർ ചേർന്ന് ആറ് മാസം കൊണ്ടാണ് ഈ ആഡംബര കേക്ക് ഡിസൈൻ ചെയ്തെടുത്തത്. ബ്രിട്ടീഷ് ക്രിസ്മസ് കേക്കിൽ നിന്ന് വ്യത്യസ്തമായി ജാപ്പനീസ് സ്റ്റൈലിൽ സ്ട്രോബെറികൾ കൊണ്ടാണ് ഈ കേക്ക് തയാറാക്കിയത്. വിപ്പഡ് ക്രീം, മിൽക്ക് സ്പോഞ്ച് എന്നിവയും കേക്കിൽ ചേർത്തിരിക്കുന്നു. കേക്കിന്റെ മറ്റ് ചേരുവകൾ വെളിപ്പെടുത്തിയിട്ടില്ല. ഡയമണ്ടുകളൊഴികെ കേക്കിന്റെ മറ്റെല്ലാ ഭാഗവും ഭക്ഷ്യയോഗ്യമാണ്. 2005ലെ ക്രിസ്മസ് സീസണിലാണ് ഈ കേക്ക് അവതരിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |