കൊച്ചി: കടുത്ത പ്രതിസന്ധി നേരിടുന്ന പ്രമുഖ ഓൺലൈൻ വിദ്യാഭ്യാസ സ്ഥാപനമായ ബൈജൂസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സി.ഇ.ഒ) അർജുൻ മോഹൻ രാജിവെച്ചതോടെ കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളുടെ ചുമതല സ്ഥാപകൻ ബൈജു രവീന്ദ്രൻ ഏറ്റെടുത്തു.'ബൈജൂസ് ഇന്ത്യ'യുടെ സി.ഇ.ഒ ചുമതല ഏറ്റെടുത്ത് ഏഴ് മാസത്തിന് ശേഷമാണ് അർജുൻ സ്ഥാനമൊഴിയുന്നത്. അർജുൻ മോഹൻ ഇനി കമ്പനിയുടെ ഉപദേശകന്റെ ചുമതല വഹിക്കും. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രവീന്ദ്രൻ നേതൃസ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |