വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തിയ നാലാം സെമസ്റ്റർ എം.ബി.എ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ബി.ബി.എ ലോജിസ്റ്റിക്സ് പ്രോജക്ട് വർക്ക് ആൻഡ് വൈവവോസി പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
18 ന് ആരംഭിക്കുന്ന ഒന്ന്, രണ്ട്, മൂന്ന് വർഷ ബി.എ ആന്വൽ സ്കീം പരീക്ഷയ്ക്ക് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചിട്ടുള്ളവർ തോന്നയ്ക്കൽ എ.ജെ. കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെ പരീക്ഷയെഴുതണം.
എം.ജി സർവകലാശാല വൈവവോസി, പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ എൽഎൽ.എം(2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെന്ററി, 2019 അഡ്മിഷൻ ആദ്യമേഴ്സി, 2018 അഡ്മിഷൻ രണ്ടാം മേഴ്സി, 2017 അഡ്മിഷൻ അവസാന മേഴ്സി മാർച്ച് 2024) പരീക്ഷയുടെ വൈവവോസി മേയ് രണ്ട്, മൂന്ന്, നാല്, ആറ് തീയതികളിൽ എറണാകുളം ഗവ. ലാ കോളേജിൽ നടക്കും.
ആറാം സെമസ്റ്റർ ബി.എസ്.ഡബ്ല്യു (2021 അഡ്മിഷൻ റഗുലർ, 2017,2018,2019,2020 അഡ്മിഷനുകൾ സപ്ലിമെന്ററി മാർച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ 22ന് തുടങ്ങും.
ആറാം സെമസ്റ്റർ ബി.എസ് സി സൈബർ ഫോറൻസിക് (സി.ബി.സി.എസ് 2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷനുകൾ റീഅപ്പിയറൻസ് മാർച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ 18 മുതൽ 23 വരെ നടക്കും.
ആറാം സെമസ്റ്റർ ബി.എസ് സി ഫിസിക്സ് എം 1,എം 2,എം 3 (സി.ബി.സി.എസ് 2021 അഡ്മിഷൻ റഗുലർ, 2017,2018,2019,2020 അഡ്മിഷനുകൾ സപ്ലിമെന്ററി മാർച്ച് 2024) പരീക്ഷയുടെ പ്രോജക്ട്, വൈവവോസി 18 മുതൽ നടക്കും.
പരീക്ഷാ ടൈംടേബിൾ
തിരുവനന്തപുരം: സംസ്കൃത സർവകലാശാലയുടെ വിവിധ പി. ജി., യു. ജി., ഡിപ്ലോമ, പി. ജി, ഡിപ്ലോമ പ്രോഗ്രാമുകളുടെ പരീക്ഷാ ടൈംടേബിൾ www.ssus.ac.in ൽ.
ബി.ഫാം സ്ട്രേ വേക്കൻസി അലോട്ട്മെന്റ്
തിരുവനന്തപുരം: സർക്കാർ ഫാർമസി/ സ്വാശ്രയ കോളേജുകളിലെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സ് പ്രവേശനത്തിനുള്ള സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അലോട്ട്മെന്റ് മെമ്മോയും പ്രോസ്പക്ടസ് ഖണ്ഡിക 7.3.8-ൽ പറയുന്ന അസ്സൽ രേഖകളും സഹിതം ഇന്നും നാളെയും വൈകിട്ട് നാലിന് മുമ്പ് ബന്ധപ്പെട്ട കോളേജുകളിൽ പ്രവേശനം നേടണം. ഹെൽപ് ലൈൻ: 0471 2525300.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |