കോതമംഗലം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകളുടെ മരണത്തിൽ മനംനൊന്ത് അമ്മ ജീവനൊടുക്കി. കോതമംഗലം സ്വദേശി ഗായത്രിയാണ് (45) മരിച്ചത്. രണ്ട് മാസം മുൻപ് ചിറയിൻകീഴിൽ ഉണ്ടായ ബെെക്കപകടത്തിലാണ് ആലുവ യുസി കോളേജ് എംബിഎ വിദ്യാർത്ഥിനി സ്നേഹയ്ക്ക് (സോനു - 24) ഗുരുതരമായി പരിക്കേൽക്കുന്നത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ശനിയാഴ്ചയാണ് മരിച്ചത്.
സ്നേഹ മരിച്ച വിവരം അറിഞ്ഞതിന് പിന്നാലെ ഗായത്രി നെല്ലിക്കുഴി കമ്പനിപ്പടിയിലെ താമസസ്ഥത്ത് തൂങ്ങിമരിക്കുകയായിരുന്നു. മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ഹനുമന്ത് നായിക്കാണ് ഗായത്രിയുടെ ഭർത്താവ്. 30 വർഷമായി കോതമംഗലത്ത് ജുവലറി ജീവനക്കാരനാണ് ഹനുമന്ത് നായിക്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |