നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ 1.02 കോടി രൂപയുടെ സ്വർണം പിടികൂടി. എയർഅറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ഷരീഫിന്റെ പക്കൽനിന്നാണ് ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥർ 1.493 കിലോ സ്വർണം പിടികൂടിയത്. സ്വർണം മിശ്രിതരൂപത്തിലാക്കി കറുത്ത പേപ്പറിൽ പൊതിഞ്ഞ് ഹാൻഡ് ബാഗേജിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഇയാളെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |