കൊച്ചി: രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ഇന്നലെ കേരളത്തിൽ വീണ്ടും സ്വർണ വില പുതിയ റെക്കാഡ് ഉയരത്തിലെത്തി. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളും ചൈനയിലെയും അമേരിക്കയിലെയും ധനകാര്യ അനിശ്ചിതത്വങ്ങളുമാണ് സ്വർണത്തിന് കരുത്താകുന്നത്. ഇന്നലെ കേരളത്തിലെ സ്വർണ വില ഇന്നലെ 720 രൂപ വർദ്ധിച്ച് 54360 രൂപയിലെത്തി. ഗ്രാമിന്റെ വില 6,795 രൂപയാണ്.
സാമ്പത്തിക അനിശ്ചിതത്വം കണക്കിലെടുത്ത് വൻകിട നിക്ഷേപകരും വിവിധ കേന്ദ്ര ബാങ്കുകളും സുരക്ഷിത മേഖലയായ സ്വർണത്തിലേക്ക് പണം മാറ്റുകയാണ്. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 2,400 ഡോളറിന് അടുത്താണ് വ്യാപാരം നടത്തുന്നത്. ഇപ്പോഴത്തെ ട്രെൻഡ് തുടർന്നാൽ ഈ മാസം തന്നെ പവൻ വില 55,000 രൂപയ്ക്ക് മുകളിലെത്തിയേക്കും. നിലവിൽ പണിക്കൂലിയും ചരക്ക് സേവന നികുതിയും സെസും ഉൾപ്പെടെ ഒരു പവൻ സ്വർണം വാങ്ങുന്നതിന് 60,000 രൂപ വരെ വിലയാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |