SignIn
Kerala Kaumudi Online
Thursday, 18 July 2024 12.38 PM IST

വൈസ് അഡ്മിറൽ ദിനേശ് കെ. ത്രിപാഠി അടുത്ത നാവിക സേനാ മേധാവി

harikumar

ന്യൂഡൽഹി: ഏപ്രിൽ 30ന് വിരമിക്കുന്ന മലയാളി അഡ്‌മിറൽ ആർ. ഹരികുമാറിന്റെ പിൻഗാമിയായി വൈസ് അഡ്മിറൽ ദിനേശ് കെ ത്രിപാഠി അടുത്ത നാവിക മേധാവിയാകും. നിലവിൽ ഉപസേനാ മേധാവിയാണ് ത്രിപാഠി. ജനറൽ മനോജ് പാണ്ഡെ മേയ് 31ന് വിരമിക്കുമ്പോൾ കരസേനാ ഉപമേധാവി ലെഫ്‌റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി അടുത്ത കരസേനാ മേധാവിയുമാകും. ഇക്കാര്യം സർക്കാർ പ്രഖ്യാപിച്ചിട്ടില്ല.

2024 ജനുവരിയിൽ നാവികസേനയുടെ ഉപമേധാവിയാകുന്നതിന് മുൻപ് ത്രിപാഠി വെസ്റ്റേൺ നേവൽ കമാൻഡ് മേധാവിയായിരുന്നു. 2019 ൽ ഏഴിമല നാവിക അക്കാഡമി കമാൻഡറായും 2020-2021 കാലത്ത് നേവൽ ഓപ്പറേഷൻസ് ഡയറക്ടർ ജനറലായും പ്രവർത്തിച്ചു. നാവികസേനയുടെ ചീഫ് ഓഫ് പേഴ്സണൽ ആയിരുന്നു. ഖഡക്‌വാസ്‌ലയിലെ നാഷണൽ ഡിഫൻസ് അക്കാഡമിയിലെ പരിശീലനത്തിന് ശേഷം 1985 ജൂലായ് ഒന്നിനാണ് നാവിക സേനയിൽ കമ്മിഷൻ ചെയ്‌തത്. കമ്മ്യൂണിക്കേഷൻ ആൻഡ് ഇലക്ട്രോണിക് യുദ്ധമുറയിൽ വിദഗ്‌ദ്ധനായ അദ്ദേഹം മുൻനിര യുദ്ധക്കപ്പലുകളിൽ സിഗ്നൽ കമ്മ്യൂണിക്കേഷൻ ഓഫീസറായും ഇലക്ട്രോണിക് വാർഫെയർ ഓഫീസറായും പ്രവർത്തിച്ചു.

വിനാഷ്, കിർച്ച്, ത്രിശൂൽ തുടങ്ങിയ യുദ്ധക്കപ്പലുകളുടെ കമാൻഡിംഗ് ഓഫീസർ, മുംബയ് വെസ്റ്റേൺ ഫ്ലീറ്റിന്റെ ഫ്ലീറ്റ് ഓപ്പറേഷൻസ് ഓഫീസർ, നേവൽ ഓപ്പറേഷൻസ് ഡയറക്ടർ, നെറ്റ്‌വർക്ക് സെൻട്രിക് ഓപ്പറേഷൻസിന്റെ പ്രിൻസിപ്പൽ ഡയറക്ടർ, പ്രിൻസിപ്പൽ ഡയറക്ടർ തുടങ്ങിയ നിർണായക പദവികളും വഹിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.