SignIn
Kerala Kaumudi Online
Sunday, 19 May 2024 4.56 PM IST

'സി.പി.എം- ബി.ജെ.പി കൂട്ടുകെട്ടിനെ പരാജയപ്പെടുത്തും"

sudhakaran

കണ്ണൂർ: കണക്കുകൂട്ടലിൽ ഇടതു വലതു മുന്നണികൾക്ക് എറ്റവും നെഞ്ചിടിപ്പുള്ള മണ്ഡലമാണ് കണ്ണൂർ . ഇന്ത്യയിൽ തന്നെ സി പി.എമ്മിന്റെ ഏറ്റവും ശക്തമായ ജില്ലാഘടകമുള്ള ഇവിടെ കെ.പി.സി സിയുടെ പ്രസിഡന്റ് തന്നെയാണ് സീറ്റ് നിലനിർത്താൻ മത്സരിക്കുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥി കെ സുധാകരനുമായി കേരള കൗമുദി റിപ്പോർട്ടർ സുനിൽ മാങ്ങാട്ടിടം നടത്തിയ അഭിമുഖം


വോട്ടെടുപ്പ് അടുത്തിരിക്കുന്ന ഈ സാഹചര്യത്തിൽ വിജയ സാധ്യത എത്രത്തോളം ?


വിജയസാദ്ധ്യത നേരത്തെ വിലയിരുത്തിയത് പോലെ തന്നെ. 100 ശതമാനം വിജയം ഉറപ്പാണ് പ്രചാരണത്തിൽ ഏറെ മുന്നിലാണ് , വോട്ടർമാരിൽ പൂർണ്ണ വിശ്വാസമാണ്, വോട്ടർമാരുടെ പിന്തുണ എല്ലാകാലവും ഉള്ളതുപോലെ തന്നെ ഇത്തവണയും ഞങ്ങൾക്ക് തന്നെയാണ്.


സിറ്റിംഗ് എംപി എന്ന നിലയിൽ പ്രവർത്തനം വിലയിരുത്തുമ്പോൾ?​


400 ൽ അധികം പ്രൊപ്പോസലുകൾക്ക് ഭരണാനുമതി ലഭിച്ച എംപി എന്ന നിലയിൽ ഏറെ സംതൃപ്തി ലഭിച്ചത് ഭിന്നശേഷിക്കാരായ കുട്ടികൾക്കും യുവാക്കൾക്കും സൈക്കിൾ , മുച്ച ക്രവാഹനം മറ്റു ഉപകരണങ്ങൾ എന്നിവ നൽകാൻ കഴിഞ്ഞ മനുഷ്യത്വപരമായ ഇടപെടലിന്റെ ഭാഗമാണ് ഇതാണ് ഏറെ സന്തോഷവും നൽകുന്നത്.ഒരു കോടി രൂപ ഈ വിഭാഗത്തിന് ചെലവഴിച്ച ഏക എം.പി യാണ് ഞാൻ .


പാർലമെന്റിലും മണ്ഡലത്തിലും ഇടപെടൽ വളരെ കുറവാണെന്ന ആരോപണം?


എംപി എന്ന നിലയിൽ കഴിഞ്ഞ അഞ്ചുവർഷം 188 കോടിയിലധികം രൂപയുടെ വികസനം നടപ്പിലാക്കിയിട്ടുണ്ട് ഞാൻ ചെയ്ത പ്രവർത്തനങ്ങളുടെ പൂർണ്ണ റിപ്പോർട്ട് മണ്ഡലത്തിലെ ഓരോ വീടുകളിലും വോട്ടർമാരിലും രേഖാമൂലം എത്തിച്ചിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്റ് എന്ന ചുമതല കൂടി ഉള്ളതുകൊണ്ട് പാർലമെന്റ് ഹാജർ നിലയിൽ കുറവുണ്ട് എന്നത് സമ്മതിക്കുന്നു .വളരെയേറെ അഭിമാനത്തോടെ പറയട്ടെ ,​188 കോടിയിലധികം രൂപ മണ്ഡലത്തിൽ വികസനത്തിനായി അഞ്ചു വർഷക്കാലയളവിൽ വിനിയോഗിക്കാൻ സാധിച്ചിട്ടുണ്ട്.


പാർലമെന്റിൽ പോയിട്ട് എന്ത് ചെയ്യാനാണെന്ന് ചോദിച്ച കെ സുധാകരനെ വോട്ട് നൽകരുതെന്നാണ് എൽ.ഡി.എഫ്. പറയുന്നത്?


ഈ ചോദ്യം ഞാൻ എവിടെയാണ് ചോദിച്ചത് ഈ ഒരു വാക്ക് ഞാൻ എവിടെയും പറഞ്ഞിട്ടില്ലല്ലോ ഇത്തരം കാര്യങ്ങൾ അവരുടെ ശീലമാണ് 19 അല്ല ഒരാൾ പോയാൽ പോലും പലതും ചെയ്യാൻ സാധിക്കും . ഒറ്റയ്ക്ക് ഞാൻ ചെയ്തിട്ടുണ്ട് .ഇത് ജനത്തിന് അറിയാം


കേന്ദ്രസർക്കാരിന്റെ ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു ?


എനിക്ക് കേന്ദ്ര ഭരണത്തിൽ അശേഷം മതിപ്പിപ്പില്ല ഒരു പ്രധാനമന്ത്രി എന്നു പറയുന്നതിൽ നരേന്ദ്രമോദി ഇന്ത്യക്ക് അപമാനമാണ് മണിപ്പൂർ സംഭവത്തിൽ ഒരു വാക്ക് കൊണ്ടു പോലും അപലപിക്കാൻ മനസ്സു കാണിക്കാത്ത പ്രധാനമന്ത്രി മനുഷ്യത്വം ഇല്ലാത്ത വ്യക്തിത്വമാണ്.ഇദ്ദേഹത്തിന്റെ കാഴ്ചപ്പാട് നമ്മുടെ രാജ്യത്തിനോ ജനങ്ങൾക്കോ സ്വീകാര്യമല്ല


സംസ്ഥാന ഭരണത്തെ കുറിച്ചുള്ള വിലയിരുത്തൽ എന്താണ് ?


സംസ്ഥാന സർക്കാർ ചെയ്തിരിക്കുന്നത് വികസന പ്രവർത്തനം അല്ല. ഇവിടെ വെട്ടിപ്പ്, തട്ടിപ്പ് ,കൊള്ള ഇതാണ് നടക്കുന്നത് ഞാൻ ചോദിക്കട്ടെ കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമല്ലേ ഒരു മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഇത്ര വലിയ അഴിമതി ആരോപണം സി.എമ്മിന്റെ മറ്റ് മുഖ്യമന്ത്രിമാർ ഇവിടെ ഉണ്ടായിരുന്നു ഇവരെയൊന്നും ഞങ്ങൾ ഇങ്ങനെ വിമർശിച്ചില്ലല്ലോ പിണറായി ഇന്ന് ജയിലിൽ പോകാതിരിക്കുന്നത് ബി.ജെ.പിയെ സുഖിപ്പിച്ചു നിർത്തുന്നത് കൊണ്ടാണ്.

.

മുഖ്യ ശത്രു സി.പി.എമ്മോ ബി.ജെ.പിയോ,?


അത് ബി.ജെ.പിയാണ് .സി.പി.എം. ഇവിടെ കേരളത്തിൽ മാത്രം. ഇന്ത്യയിൽ എവിടെയാണ് സി.പി.എം. ആർ.എസ്.എസിന്റെ നയം നടപ്പിലാക്കുന്ന ബി.ജെ.പി രാജ്യത്തിന് അപകടമാണ്.


എൻ.ഡി.എ. സ്ഥാനാർഥി സി.രഘുനാഥ് കോൺഗ്രസിൽ നിന്ന് വോട്ടുകൾ അടർത്തി മാറ്റുമെന്നാണ് വാദം. ഇതിനെ എങ്ങനെ കാണുന്നു?


ഇലക്ഷൻ കഴിഞ്ഞാൽ നമുക്ക് നോക്കാം എത്ര വോട്ട് അടർത്തിയെന്ന് കണ്ണൂർ ജില്ലാ കോൺഗ്രസ് രാഷ്ട്രീയത്തിൽ രഘുനാഥ ഒന്നുമല്ല,രഘുനാഥന്റെ കുടുംബത്തിൽ നിന്നും പോലും എനിക്ക് വോട്ട് ലഭിക്കും


വടകര പാർലമെന്റ് മണ്ഡലത്തിൽ ബോംബ് രാഷ്ട്രീയവും സ്ത്രീവിരുദ്ധ പരാമർശങ്ങളും ഒക്കെയാണ് ചർച്ച ചെയ്യാവുന്നത് കെ.പി.സി.സി. പ്രസിഡന്റ് എന്ന നിലയിൽ ഇതിനെ എങ്ങനെ വിലയിരുത്തുന്നു ?


ആ ആക്ഷേപം കെട്ടുകഥയാണ് അതിൽ യു.ഡി.എഫിന് പങ്കില്ല ,പിന്നെ ബോംബ് രാഷ്ട്രീയം അതില്ലാതെ സി.പി.എമ്മിന് ഉറക്കം വരില്ല അത് പാർട്ടിയുടെ അവസ്ഥയാണ് സ്വന്തം പാർട്ടിക്കാരൻ ബോബ് നിർമ്മിച്ചിട്ടും മരിച്ചിട്ടും അപകടം പറ്റിയിട്ടും ഇതിൽ ഞങ്ങൾക്ക് പങ്കില്ലെന്ന് പറയുന്നത് സി.പി.എമ്മിന് മാത്രം സാധിക്കുന്നതാണ് അവിടെ ഷാഫിയുടെ വിജയം ഉറപ്പിച്ചതിലുള്ള വെപ്രാളം ആണ് എൽ.ഡി.എഫിന്.


കേരളത്തിൽ എത്ര സീറ്റ് യു.ഡി. എഫിന് ലഭിക്കും. ?


20 ൽ 20 കിട്ടും. വോട്ടർമാർക്കറിയാം പാർലമെന്റിൽ കോൺഗ്രസിനാണ് ശക്തി പകരേണ്ടതെന്ന്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.