SignIn
Kerala Kaumudi Online
Saturday, 17 August 2024 4.14 PM IST

ആവേശം വിതറി പര്യടനം

1
എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരം കരീം പര്യടനത്തിൽ

കോഴിക്കോട്: ഇടതു, വലതു മുന്നണി സ്ഥാനാർത്ഥികളുടെ സ്വീകരണ പരിപാടികളിൽ നാടും നഗരവും തിരഞ്ഞെടുപ്പ് ആവേശത്തിൽ ഇളകി മറിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ വടകര മണ്ഡലത്തിലെ വിവിധ ഇടങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് എത്തിയത് അണികളെ ആവേശം കൊള്ളിച്ചു. കഴി‌ഞ്ഞ ദിവസം കോഴിക്കോട് മണ്ഡലത്തിലെ വിവിധ ഇടങ്ങളിലെ സ്വീകരണ പരിപാടിയിൽ അദ്ദേഹം പങ്കെടുത്തിരുന്നു. ഇന്നലെ വടകര മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ ശെെലജയുടെ പ്രചാരണപരിപാടിയുടെ ഭാഗമായി നാദാപുരം, കൊയിലാണ്ടി എന്നിവിടങ്ങളിലെ സ്വീകരണ പരിപാടിയിലാണ് അദ്ദേഹം പങ്കെടുത്തത്. രാവിലെ പുറമേരിയിലാണ് പൊതുയോഗം സംഘടിപ്പിച്ചത്. നൂറു കണക്കിന് ആളുകളാണ് പൊതുസമ്മേളന നഗരിയിലേക്ക് ഒഴുകിയെത്തിയത്. ഉച്ചയ്ക്ക് ശേഷം കൊയിലാണ്ടിയിൽ മഹാറാലിയും നടന്നു.

കോഴിക്കോട് സൗത്ത് മണ്ഡലത്തിലായിരുന്നു കോഴിക്കോട് എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരം കരീമിന്റെ മൂന്നാംഘട്ട പര്യടനം. രാവിലെ 8.30 ന് കിണാശ്ശേരിയിൽ പര്യടനം ആരംഭിച്ചു. തുടർന്ന് വളയനാട്, കൊമ്മേരി, കോവൂർ, നെല്ലിക്കോട്, നെല്ലിക്കോട് - പൊറ്റമ്മൽ, പൊറ്റമ്മൽ - മാവൂർ റോഡ്, പറയഞ്ചേരി, ആഴ്ചവട്ടം, കുറ്റിച്ചി, മുഖദാർ, ചാലപ്പുറം, പുതിയപാലം - വലിയങ്ങാടി, കല്ലായ്, തിരുവണ്ണൂർ, പന്നിയങ്കര, പയ്യാനക്കൽ തുടങ്ങിയ ഇടങ്ങളിൽ പര്യടനം നടത്തി.

കുടുംബ സംഗമങ്ങൾക്കും മണ്ഡലങ്ങളിലെ മൂന്നാം ഘട്ട പ്രചരണ പരിപാടികൾക്കും ശേഷം, പര്യടനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്ന കോഴിക്കോട് യുഡിഎഫ് എംകെ രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചാരണം റോഡ് ഷോയുമായി നിരത്തുകളിൽ ആവേശം വിതറി.
കുന്ദമംഗലം നിയോജകമണ്ഡലത്തിലാണ് ആദ്യ ഘട്ട പൂർണ റോഡ് ഷോ നടന്നത്.

രാവിലെ കൊടുവള്ളി നിയോജകമണ്ഡലത്തിലെ പ്രമുഖ വ്യക്തികളെയും സ്ഥാപനങ്ങളും സന്ദർശിച്ച സ്ഥാനാർത്ഥി, ഉച്ചയ്ക്ക് ശേഷം കുന്ദമംഗലം മണ്ഡലം സന്ദർശനത്തിനും റോഡ് ഷോക്കും തുടക്കം കുറിച്ചു. ഒളവണ്ണ, പെരുമണ്ണ, പെരുവയൽ, മാവൂർ, ചാത്തമംഗലം വഴി മണ്ഡലത്തിലെ പരമാവധി വോട്ടർന്മാരെ നേരിൽ കണ്ടുള്ള വാഹന പര്യടനം രാത്രി വൈകി കുന്ദമംഗലം ടൗണിലാണ് സമാപിച്ചത്. കുറ്റ്യാടി മണ്ഡലത്തിലായിരുന്നു വടകര യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ ആവേശം വിതറിയുള്ള പര്യടനം. കൊയിലാണ്ടി നിയോജകമണ്ഡലത്തിലായിരുന്നു വടകര എൻ.ഡി.എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണയുടെ പര്യടനം. രാവിലെ ഇരിങ്ങൽ ടൗണിൽ നിന്ന് ആരംഭിച്ച പര്യടനം വെെകീട്ട് പൂക്കാട് അവസാനിച്ചു. കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായിരുന്നു കോഴിക്കോട് എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി രമേശിന്റെ പര്യടനം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.