ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയും ചാറ്റ് ജിപിടിയുടെ സ്രഷ്ടാവുമായ ഓപ്പൺ എ.ഐയുടെ ഇന്ത്യയിലെ ആദ്യ ജീവനക്കാരിയായി പ്രഗ്യ മിശ്ര. ആദ്യമായാണ് ഓപ്പൺ എ.ഐ ഇന്ത്യയിൽ ഒരാളെ നിയമിക്കുന്നത്. ഇന്ത്യയിലെ പബ്ലിക് പോളിസി അഫയേഴ്സ്, പാർട്നർഷിപ്പ് മേധാവിയായാണ് പ്രഗ്യ മിശ്രയെ നിയമിച്ചിരിക്കുന്നത്. ഓപ്പൺ എ.ഐയുടെ ഇന്ത്യയിലെ പ്രചാരണ പ്രവർത്തനങ്ങൾക്ക് പ്രഗ്യ നേതൃത്വം നൽകും.
മുമ്പ് ട്രൂകോളറിലും മെറ്റയിലും പ്രവർത്തിച്ചു. വാട്സാപ്പിന്റെ ഇന്ത്യയിലെ ആദ്യ ജീവനക്കാരിയായിരുന്നു. 2018ൽ വാട്സാപ്പിലെ വ്യാജ വാർത്തയ്ക്കെതിരെ ബോധവത്കരണത്തിന് നേതൃത്വം നൽകി. 2012 ൽ ഇന്റർനാഷണൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എം.ബി.എ. ഡൽഹി സർവകലാശാലയിൽ നിന്ന് കൊമേഴ്സിൽ ബിരുദം. ലണ്ടൻ സ്കൂൾ ഒഫ് എക്കോണമിക്സ് ആന്റ് പൊളിറ്റിക്കൽ സയൻസിൽ നിന്ന് ബാർഗെയിനിംഗ് ആൻഡ് നെഗോഷ്യേഷൻസിൽ ഡിപ്ലോമ.
സോഷ്യൽ മീഡിയാ ഇൻഫ്ളുവൻസർ കൂടിയായ പ്രഗ്യ, പ്രഗ്യാൻ പോഡ്കാസ്റ്റ് എന്നൊരു മെഡിറ്റേഷൻ പോഡ്കാസ്റ്റും അവതരിപ്പിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |