SignIn
Kerala Kaumudi Online
Wednesday, 29 May 2024 1.56 PM IST

ഫാഷൻ ഇൻഫ്ളുവൻസർ സുരഭി ജെയിൻ അന്തരിച്ചു

s

ന്യൂഡൽഹി: പ്രശസ്ത ഫാഷൻ ഇൻഫ്ളുവൻസർസുരഭി ജെയിൻ (30) അന്തരിച്ചു. ഓവേറിയൻ ക്യാൻസർ ബാധിച്ച് ദീർഘനാളായി ചികിത്സയിലായിരുന്നു.

ഇൻസ്റ്റഗ്രാമിൽ സുരഭിക്ക് നിരവധി ഫോളോവേഴ്സുണ്ട്. 18നാണ് സുരഭി മരിച്ചത്. കുടുംബാംഗങ്ങൾ മരണവിവരം സമൂഹ മാദ്ധ്യമത്തിലൂടെ അറിയിക്കുകയായിരുന്നു. സംസ്‌കാരം കഴിഞ്ഞ ദിവസം ഗാസിയാബാദിൽ നടന്നു.

രണ്ടുമാസം മുമ്പ് ചികിത്സയിലുള്ള ചിത്രം സുരഭി സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചിരുന്നു.

''ആരോഗ്യത്തെ കുറിച്ച് നിങ്ങളെ സ്ഥിരമായി അറിയിക്കാൻ സാധിക്കുന്നില്ല. ആരോഗ്യനില വളരെ മോശമാണ്. എല്ലാവരും ചോദിക്കുന്നുണ്ട്. പക്ഷേ, കൂടുതലായി ഒന്നും പറയാനില്ല. കഴിഞ്ഞ രണ്ടു മാസമായി ആശുപത്രിയിലാണ്. ചികിത്സ തുടരുകയാണ്. ഈ ബുദ്ധിമുട്ടുകൾ എത്രയും പെട്ടെന്ന് അവസാനിക്കാൻ ഞാൻ ആഗ്രഹിക്കുന്നു- ചിത്രം പങ്കുവച്ചുകൊണ്ട് സുരഭി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

27-ാം വയസ്സിലാണ് സുരഭിക്ക് ക്യാൻസർ സ്ഥിരീകരിക്കുന്നത്. തുടർന്ന് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയക്ക് ശേഷം 149 സ്റ്റിച്ചുകൾ ഉണ്ടായിരുന്നെന്നും താൻ വേദന വലിയ സഹിക്കുകയാണെന്നും സുരഭി സമൂഹ മാദ്ധ്യമത്തിൽ കുറിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.