ന്യൂഡൽഹി: ചതിക്കുമെന്ന് മനസിലാക്കിയാണ് ബംഗാളിൽ 'ഇന്ത്യ" സഖ്യത്തിന്റെ ഭാഗമാകാതിരുന്നതെന്ന് മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി പറഞ്ഞു. ബംഗാളിൽ ഇരുകൂട്ടരും സഖ്യത്തിലായത് ബി.ജെ.പിയെ സഹായിക്കാനാണ്. 'ഇന്ത്യ" മുന്നണി റാലി നടക്കാനിരിക്കെയാണ് മമതയുടെ പ്രതികരണം.
ബംഗാളിനു പുറത്ത് മാത്രമാണ് 'ഇന്ത്യ" സഖ്യത്തെ പിന്തുണയ്ക്കുന്നത്. ജാതി സെൻസസ് കോൺഗ്രസ് അജൻഡയായതിനാലാണ് പ്രകടനപത്രികയിലെ നിർദ്ദേശത്തെ എതിർക്കുന്നതെന്നും മമത പറഞ്ഞു. ദൂരദർശൻ ലോഗോയുടെ നിറം മാറ്റിയ നടപടി തിരുത്തണമെന്നും ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെയുള്ള നിറം മാറ്റം പെരുമാറ്റ ചട്ടലംഘനമാണ്. ഇത് നിയവിരുദ്ധവും അധാർമ്മികവുമാണ്. ഇത് തിരുത്തണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ ഇത് അനുവദിക്കരുതെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |