ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ ബി.ജെ.പി- ടി.ഡി.പി- ജനസേന സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് തെലുഗു സൂപ്പർ താരം ചിരഞ്ജീവി. ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ തന്റെ പിന്തുണ എൻ.ഡി.എയ്ക്കായിരിക്കുമെന്ന് ചിരഞ്ജീവി പുറത്തിറക്കിയ വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. ആന്ധ്രയുടെ വികസനത്തിന് എൻ.ഡി.എ സഖ്യത്തിന് വോട്ട് ചെയ്യണമെന്ന് അദ്ദേഹം ആരാധകരോട് അഭ്യർത്ഥിച്ചു. ചിരഞ്ജീവിയുടെ ഇളയസഹോദരനാണ് ജനസേനയുടെ പ്രസിഡന്റും സൂപ്പർ താരവുമായ പവൻ കല്യാൺ. മുൻ കോൺഗ്രസ് എം.പിയായിരുന്ന ചിരഞ്ജീവി, യു.പി.എ സർക്കാരിൽ കേന്ദ്രമന്ത്രിയായിരുന്നു. 2014ൽ ആന്ധ്ര വിഭജനത്തിന് ശേഷം രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |