കൊച്ചി: അഞ്ച് വർഷത്തിനുള്ളിൽ ഇലക്ട്രിക്ക് വാഹനങ്ങൾ പുറത്തിറക്കുന്നതിന്റെ ഭാഗമായി ആൾ സോളിഡ് സ്റ്റേറ്റ് ബാറ്ററി നിർമിക്കാൻ നിസാൻ ഒരുങ്ങുന്നു. നിസാൻ അംബിഷൻ 2030 പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന ആൾ സോളിഡ് ബാറ്ററിയുടെ പൈലറ്റ് ലൈൻ ജപ്പാനിലെ യോക്കോഹാമയിലെ പ്ലാന്റിൽ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു.
ഇലക്ട്രിക്ക് വാഹനങ്ങളുടെ നിർമ്മാണത്തിൽ സുപ്രധാന നാഴിക കല്ലാകുന്ന ആൾ സോളിഡ് സ്റ്റേറ്റ് ബാറ്ററികൾക്ക് പരമ്പരാഗത ലിതിയം ഇയോൺ ബാറ്ററികളെക്കാൾ ഊർജ സാന്ദ്രത രണ്ടിരട്ടിയാണ്. ഇത് ചാർജിംഗ് സമയം കുറയ്ക്കാനും പ്രകടനം മെച്ചപ്പടുത്താനും വില കുറയ്ക്കാനും അവസരമൊരുക്കും. പിക്ക്അപ്പ് ട്രക്കുകൾ ഉൾപ്പടെ എല്ലാ വിധ വാഹനങ്ങളിലും ആൾ സോളിഡ് സ്റ്റേറ്റ് ബാറ്ററി ഉപയോഗിക്കാൻ നിസാന് പദ്ധതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |