തിരുവല്ല: പത്തനംതിട്ട ലോക്സഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ ആന്റണിക്ക് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പിന്തുണ പ്രഖ്യാപിച്ചു. സഭ ആസ്ഥാനത്ത് അദ്ദേഹത്തിനു സ്വീകരണം നൽകി. യൂത്ത് സെന്ററിൽ നടന്ന യോഗത്തിൽ സഭയുടെ ഭദ്രാസന അദ്ധ്യക്ഷൻ മാത്യൂസ് മാർ സിൽവാനിയോസ് മെത്രാപ്പൊലീത്ത, പി.ആർ.ഒ ഫാ. സിജോ പന്തപ്പള്ളിൽ, വൈദികർ, വിശ്വാസികൾ തുടങ്ങിയവർ പങ്കെടുത്തു. അനിൽ ആന്റണിയുടെ വിജയത്തിനു സഭ എല്ലാ പിന്തുണയും നൽകുമെന്ന് മെത്രാപ്പൊലീത്ത ഉറപ്പുനൽകിയതായി ബി.ജെ.പി ജില്ലാസെക്രട്ടറി റോയി മാത്യു അറിയിച്ചു. ആദ്യമായാണ് ഒരു ക്രൈസ്തവ സഭ ബി.ജെ.പിക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ സഭകൾ പിന്തുണയുമായി രംഗത്ത് വരുമെന്ന് റോയി മാത്യു പറഞ്ഞു.
ബി.ജെ.പിക്ക് പിന്തുണ
ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുമെന്ന് അഖില ഭാരതീയ വിശ്വകർമ്മ ഐക്യ സംരക്ഷണ സമിതി ദേശീയ ചെയർമാൻ തത്തൻകോട് കണ്ണൻ, കേരള സമസ്ത വിശ്വകർമ്മ സംഘം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി ജ്യോതികുമാർ വെഞ്ഞാറമൂട്, വിശ്വകർമ്മ ചൈതന്യം ട്രസ്റ്റ് സംസ്ഥാന സെക്രട്ടറി ഷാബു സുകുമാരൻ, അഖില ഭാരതീയ വിശ്വകർമ്മ ഐക്യ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് കെ.വി.രാജീവ് എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |