മാനന്തവാടി: ബി.ജെ.പി ദേശീയ പ്രകടന പത്രിക 'സങ്കൽപ് പത്രം' (മോദിയുടെ ഗ്യാരന്റി) മലയാളം പതിപ്പ് മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടത്തിന് കൈമാറി സംസ്ഥാന പ്രസിഡന്റും എൻ.ഡി.എ വയനാട് മണ്ഡലം സ്ഥാനാർത്ഥിയുമായ കെ.സുരേന്ദ്രൻ പ്രകാശനം ചെയ്തു. ബിഷപ്പ് ഹൗസിലെത്തിയായിരുന്നു സങ്കൽപ് പത്രം കൈമാറിയത്.
വയനാടൻ ജനതയുടെ ആവശ്യം പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയത് സ്വാഗതാർഹമെന്ന് ബിഷപ്പ് വ്യക്തമാക്കി. എത്രയും പെട്ടെന്ന് ഇത് നടപ്പിലാക്കാൻ കഴിയട്ടെയെന്നും പറഞ്ഞു. വന്യജീവി ശല്യം പരിഹരിക്കണമെന്ന ബിഷപ്പിന്റെ ആവശ്യത്തോട് ബി.ജെ.പി ദേശീയ നേതൃത്വം അനുകൂലമായി പ്രതികരിച്ചതിന്റെ ഉദാഹരണമാണ് ഈ പ്രകടനപത്രികയെന്നും കർഷകരുടെ നിരവധി പ്രശ്നങ്ങൾക്കുള്ള പരിഹാരം സങ്കൽപ് പത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സുരേന്ദ്രൻ വ്യക്തമാക്കി. ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലയിൽ, ഫാ. നോബിൾ തോമസ് പാറക്കൽ, കൂവണ വിജയൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |