SignIn
Kerala Kaumudi Online
Saturday, 17 August 2024 10.04 AM IST

ചങ്ങാതിക്കൂട്ടം

call-centre

മലപ്പുറം: നാളികേരത്തിന്റെ വിളവെടുപ്പുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ നിറവേറ്റുതിനായി നാളികേര വികസന ബോർഡ് ആരംഭിച്ച തെങ്ങിന്റെ ചങ്ങാതിക്കൂട്ടം കോൾ സെന്ററിലേയ്ക്ക് വിളിച്ച് സേവനം ഉറപ്പാക്കാം. കേരളത്തിലെവിടെയുമുള്ള കേര കർഷകർക്ക് വിളിപ്പുറത്ത് തെങ്ങിന്റെ ചങ്ങാതിമാരെ ലഭ്യമാക്കുകയെന്നതാണ് കോൾ സെന്ററിലൂടെ ബോർഡ് ലക്ഷ്യമാക്കുന്നത്. സേവനം ലഭ്യമാകുന്നതിനായി ഹലോ നാരിയൽ കോൾ സെന്ററിന്റെ 9447175999 എന്ന നമ്പറിലേയ്ക്ക് വിളിക്കാം. വാട്സ്ആപ്പ് സന്ദേശവും അയക്കാം. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ചുവരെയാണ് പ്രവർത്തന സമയം. വിളവെടുപ്പ്, തെങ്ങിന്റെ മണ്ട വൃത്തിയാക്കൽ, മരുന്നു തളിയ്ക്കൽ, രോഗകീട നിയന്ത്രണം, കൃത്രിമ പരാഗണം തുടങ്ങിയ സേവനങ്ങൾ ഈ പദ്ധതിയിലൂടെ കേര കർഷകർക്ക് പ്രയോജനപ്പെടുത്താം. നാളികേര വികസന ബോർഡിന്റെ കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി പ്രകാരം തെങ്ങുകയറ്റ തൊഴിലാളികൾക്ക് പരമാവധി അഞ്ച് ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ നൽകുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.