കോഴിക്കോട്: ആറു ദിവസം സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിനു മുന്നിൽ സമരം നടത്തിയിട്ടും അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് കൈമാറാൻ പൊലീസ് തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാനുറച്ച് മെഡിക്കൽ കോളേജ് ഐ.സി.യു പീഡനക്കേസിലെ അതിജീവിത. ഇന്നലെ പരാതിയുടെ ഫയൽ നമ്പർ ലഭിക്കാൻ കമ്മിഷണർ ഓഫീസിലെത്തിയ അതിജീവിതയെ പൊലീസ് തടഞ്ഞു. വിവരാവകാശ കമ്മിഷന് നൽകിയ പരാതിയിൽ സിറ്റി പൊലീസ് കമ്മിഷണർക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും അടുത്ത സിറ്റിംഗിൽ പരിഗണിക്കുമെന്നും കമ്മിഷൻ ഓഫീസ് അറിയിച്ചിരുന്നു. എന്നാൽ ഇത് അന്വേഷിക്കാനെത്തിയപ്പോൾ ഫോണിൽ വിളിച്ച് ചോദിച്ചാൽ മതിയെന്നാണ് നൽകിയ മറുപടി. തനിക്കൊപ്പമുണ്ടെന്ന് പറയുമ്പോഴും ദ്രോഹിക്കുന്ന നിലപാടാണ് പൊലീസും സർക്കാരും സ്വീകരിക്കുന്നതെന്ന് അതിജീവിത പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |