SignIn
Kerala Kaumudi Online
Saturday, 17 August 2024 10.21 AM IST

പൊന്നാനിയുടെ വികസനത്തിന് സമഗ്ര പദ്ധതിയുമായി എൻ.ഡി.എ വികസനരേഖ  പുറത്തിറക്കി

s
പൊന്നാനിയുടെ വികസനത്തിന് സമഗ്ര പദ്ധതിയുമായി എൻഡിഎ വികസന രേഖ പുറത്തിറക്കി

തിരൂർ : പൊന്നാനി മണ്ഡലത്തിന്റെ സമഗ്ര വികസനം മുന്നോട്ട് വച്ച് എൻ.ഡി.എ വികസനരേഖ പുറത്തിറക്കി.

തിരൂരിൽ നടന്ന ചടങ്ങിൽ ഡോ: ഇ. ശ്രീധരൻ വികസന രേഖ പ്രകാശനം ചെയ്തു. പൊന്നാനി പ്രദേശങ്ങളിലെ ജനങ്ങൾ പ്രധാനമായും ആവശ്യപ്പെടുന്ന ഗുരുവായൂർ റെയിൽവേ പാത വികസനം എങ്ങുമെത്തിയിട്ടില്ലെന്ന് ഇ. ശ്രീധരൻ പറഞ്ഞു. 1999 ൽ താൻ ഇടപെട്ട് പദ്ധതിക്ക് അനുമതി നേടിയെടുത്തെങ്കിലും സംസ്ഥാന സർക്കാർ പദ്ധതിക്കായി ഒന്നും ചെയ്തില്ല. റെയിൽവേപാതാ വികസനം വരുമ്പോൾ തിരുനാവായ താമരപ്പാടത്തിന് യാതൊരുവിധ പ്രശ്നങ്ങളും വരില്ലെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതിക വികസനത്തിന് ഏറെ സാദ്ധ്യതയുള്ള മണ്ഡലമാണ് പൊന്നാനിയെന്നും മുൻ എംപിമാർ അത് വേണ്ടവിധത്തിൽ ഉപയോഗിച്ചില്ലെന്നും ഇ. ശ്രീധരൻ പറഞ്ഞു.

വിദ്യാഭ്യാസ മേഖലയ്ക്കും കാർഷിക, തീരദേശ മേഖലകൾക്കും വികസനരേഖ പ്രത്യേക പരിഗണന നൽകുന്നുണ്ട്. ഗുരുവായൂർ റെയിൽവേ പാത വികസനം, മഴവെള്ള സംഭരണ പദ്ധതികൾ, മാലിന്യ സംസ്‌ക്കരണ പദ്ധതികൾ തുടങ്ങി വിവിധ വിഷയങ്ങൾ വികസന രേഖയിൽ മുന്നോട്ടു വയ്ക്കുന്നുണ്ട്

തിരൂർ ഖലീസ് റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ ബി.ജെ.പി മലപ്പുറം ജില്ലാ പ്രസിഡന്റ് രവി തേലത്ത്, ബി.ജെ.പി സംസ്ഥാന സമിതി അംഗം കെ. ജനചന്ദ്രൻ, ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ശിവദാസ് കുറ്റിയിൽ , ബി.ജെ.പി ഇന്റലെക്ച്വൽ സെൽ സംസ്ഥാന കൺവീനർ ശങ്കു ടി. ദാസ് തുടങ്ങിയവർ വേദിയിൽ സന്നിഹിതരായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, DEVELOPMENT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.