തിരുവനന്തപുരം: മലയാളി ഡ്രൈവർ അർജുന്റെ രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ സഹായം തേടാൻ കർണാടക സർക്കാർ കാലതാമസം വരുത്തിയെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ. എ.ഐ.സി.സി സംഘടന ജന.സെക്രട്ടറി മലയാളിയായിട്ടും പാർട്ടി ഭരിക്കുന്ന സംസ്ഥാനം അലംഭാവം തുടരുകയാണ്. കുവൈറ്റിൽ അപകടം നടന്നപ്പോൾ പോകാൻ തിടുക്കം കാണിച്ച കേരളത്തിലെ മന്ത്രിമാർക്ക് കർണാടകയിൽ പോകാൻ എന്താണ് താമസം . ആമയിഴഞ്ചാൻ തോട്ടിൽ വീണ ജോയി മരിക്കാനും കാരണം സംസ്ഥാന സർക്കാരാണ്. മനുഷ്യജീവന്റെ കാര്യത്തിൽ ഇത്തരം സമീപനം പാടില്ലെന്നും മുൻ കേന്ദ്രമന്ത്രി പ്രതികരിച്ചു.
വാസുകിയുടെ നിയമനം
ഭരണഘടനാവിരുദ്ധം
വിദേശരാജ്യങ്ങളുമായുള്ള സഹകരണത്തിന് കെ.വാസുകിയ്ക്ക് ചുമതല നൽകിയ നടപടി വിമർശനപരമാണ്. വിദേശരാജ്യങ്ങളുമായുള്ള ആശയവിനിമയവും ഏകോപനവും കേന്ദ്രസർക്കാരിന്റെയും വിദേശകാര്യവകുപ്പിന്റെയും മാത്രം ചുമതലകളാണ്. ഭരണഘടനാ വിരുദ്ധ നടപടികളാണ് പിണറായി സർക്കാർ സ്വീകരിക്കുന്നത്. വിഷയത്തിൽ ഇടപെട്ട് വേണ്ട നടപടി സ്വീകരിക്കണമെന്ന് ഗവർണറോട് ആവശ്യപ്പെട്ടതായും വി.മുരളീധരൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |