തിരുവനന്തപുരം: അച്ചടക്കലംഘനത്തിന്റെ പേരിൽ പുറത്താക്കിയ എം.എ. ലത്തീഫിനെ കോൺഗ്രസ് തിരിച്ചെടുത്തു. ഗുരുതരമല്ലാത്ത കുറ്റങ്ങൾക്കുള്ള അച്ചടക്ക നടപടി കെ.പി.സി.സി അദ്ധ്യക്ഷന്റെ വിവേചനാധികാരം ഉപയോഗിച്ച് പിൻവലിക്കാമെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് ചേർന്ന യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലത്തീഫ്, മമ്പറം ദിവാകരൻ എന്നിവരടക്കം പന്ത്രണ്ടോളം പേരെ തിരിച്ചെടുത്തതെന്ന് കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |