തൃശൂർ: വാർത്താ സമ്മേളനത്തിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് ആലപ്പുഴ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെതിരെ ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലന്റെ വക്കീൽ നോട്ടീസ്.സാമൂഹിക സേവന രംഗത്ത് പ്രവർത്തിക്കുന്ന തനിക്കെതിരെ പത്രസമ്മേളനത്തിൽ അപകീർത്തികരമായ പരാമർശം നടത്തിയെന്നും സമൂഹമാദ്ധ്യത്തിലൂടെ ദ്രോഹിക്കാനായി എതിരാളികളുടെ പക്ഷം ചേർന്ന് വ്യാജ പ്രചാരണം നടത്തിയെന്നും കാട്ടിയാണ് നോട്ടീസ്. നഷ്ടപരിഹാരമായി പത്ത് കോടിയും ആവശ്യപ്പെട്ടിട്ടുണ്ട്. തൃശൂരിലെ അഭിഭാഷകനായ അഡ്വ.സി.ബി.സംഗീതാണ് നോട്ടീസ് അയച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |