SignIn
Kerala Kaumudi Online
Saturday, 27 July 2024 5.20 AM IST

അബുദാബി ശക്തി അവാർഡിന്‌ കൃതികൾ ക്ഷണിച്ചു


തിരുവനന്തപുരം: അബുദാബി ശക്തി അവാർഡുകൾക്ക്‌ 2021 ജനുവരി 1 മുതൽ 2023 ഡിസംബർ 31 വരെ ഒന്നാംപതിപ്പായി പ്രസിദ്ധീകരിച്ച സാഹിത്യ കൃതികൾ ക്ഷണിച്ചു. മൗലിക കൃതികളാണ്‌ പരിഗണിക്കുക. കവിത, നോവൽ, ചെറുകഥ, നാടകം, ബാലസാഹിത്യം, വിജ്ഞാനസാഹിത്യം (ചരിത്രം, വിദ്യാഭ്യാസം, ശാസ്‌ത്രം, ഭാഷ, മനഃശാസ്‌ത്രം, സംസ്‌കാരം, നാടോടി വിജ്ഞാനീയം) വിഭാഗത്തിലുള്ളവയ്‌ക്ക്‌ അബുദാബി ശക്തി അവാർഡും, സാഹിത്യനിരൂപണ കൃതിക്ക്‌ ശക്തി തായാട്ട്‌ അവാർഡും, ആത്മകഥ, ജീവചരിത്രം, സ്‌മരണ, യാത്രാവിവരണം കൃതികൾക്ക്‌ ശക്തി- എരുമേലി പരമേശ്വരൻപിള്ള അവാർഡും നൽകും. 25000 രൂപയും പ്രശസ്‌തിപത്രവും ശിൽപവും ഉൾപ്പെടുന്നതാണ്‌ പുരസ്‌കാരം.
കൃതികളുടെ മൂന്ന്‌ കോപ്പി വീതം കൺവീനർ, അബുദാബി ശക്തി അവാർഡ്‌ കമ്മിറ്റി, ദേശാഭിമാനി, അരിസ്‌റ്റോ ജംഗ്ഷൻ, തിരുവനന്തപുരം-695001 വിലാസത്തിൽ മേയ്‌ 20നകം കിട്ടത്തക്കവിധം അയയ്ക്കണമെന്ന്‌ ചെയർമാൻ പി. കരുണാകരനും കൺവീനർ എ.കെ. മൂസയും അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AWARD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.