ലഹരി പദാർത്ഥവുമായി യുവാവ് പിടിയിൽ
മണ്ണാർക്കാട്: വാഹനപരിശോധനയ്ക്കിടെ ലഹരി മരുന്നുമായി യുവാവ് പിടിയിൽ. മലപ്പുറം തിരൂർ മുത്തൂർ വലിയ പീടികേക്കൽ വീട്ടിൽ അബൂബക്കർ സിദ്ദീഖ് (32) ആണ് നാട്ടുകൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന പരിശോധനയിൽ പിടിയിലായത്. ഇയാളിൽ നിന്ന് 198 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ശനിയാഴ്ച രാത്രി 11ന് പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ 55ാം മൈലിൽ വെച്ച് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് സി.ഐ ബഷീർ ചിറയ്ക്കൽ, എസ്.ഐ സദാശിവൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിലാണ് പ്രതി പിടിയിലായത്. പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ കാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. സമാനമായ കേസിൽ അഞ്ചുമാസം മുൻപ് നാട്ടുകൽ പൊലീസ് ഇയാളെ അറസ്റ്റുചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |