SignIn
Kerala Kaumudi Online
Saturday, 27 July 2024 8.42 AM IST

സിംഗിൾ മദർ ആണ്; കൂടുതൽ ശക്തയാകുമെന്ന് ഭാമ

d

താൻ സിംഗിൾ മദർ ആണെന്ന് വെളിപ്പെടുത്തി നടി ഭാമ. മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ഭാമയുടെ പോസ്റ്റ്. 2020 ജനുവരി 30നാണ് ഭാമയും ബിസിനസുകാരനായ അരുണും തമ്മിൽ വിവാഹിതരാവുന്നത്. അരുണിനും മകൾ ഗൗരിക്കും ഒപ്പം നിരവധി ചിത്രങ്ങളും വീഡിയോകളും ഭാമ പങ്കുവയ്ക്കാറുണ്ടായിരുന്നു. എന്നാൽ കുറച്ചുനാളുകളായി ഭാമയുടെ ചിത്രങ്ങളിലൊന്നും അരുണിനെ കാണാറില്ല. ഭർത്താവിന്റെ ചിത്രങ്ങൾ ഒഴിവാക്കിയതിനു പിന്നാലെ ഭാമ അരുൺ എന്ന പേരിൽ നിന്ന് അരുണിനെ ഒഴിവാക്കുകയും ചെയ്തതോടെ ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിൽ വാർത്തകൾ പരന്നു. എന്നാൽ ഇതിനോടൊന്നും ഭാമ പ്രതികരിച്ചിരുന്നില്ല. എന്നാൽ താൻ സിംഗിൾ മദറാണെന്ന് അറിയിച്ച് എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയിരിക്കുകയാണ് ഭാമ ഇപ്പോൾ.

'' സിംഗിൾ മദർ ആണ് ഞാൻ ഇപ്പോൾ. ഒരു സിംഗിൾ മദറാകുന്നത് വരെ ഞാൻ എത്രത്തോളം ശക്തയാണെന്ന് എനിക്കു തന്നെ അറിയില്ലായിരുന്നു. കൂടുതൽ ശക്തയാകുക എന്നതു മാത്രമായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്ന ഏക പോംവഴി'' എന്നാണ് ഭാമ കുറിച്ചിരിക്കുന്നത്. സിംഗിൾ മദർ ആണെന്ന് ഭാമ അറിയിച്ചതോടെ ഭർത്താവുമായി വേർപിരിഞ്ഞു എന്ന കാര്യത്തിൽ വ്യക്തത വന്നിരിക്കുകയാണ്.

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയാണ് ഭാമ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പല ഭാഷകളിലായി അൻപതിലധികം ചിത്രങ്ങളിൽ നായികയായി അഭിനയിച്ചിട്ടുണ്ട്. 2016ൽ റിലീസ് ചെയ്ത മറുപടിയാണ് ഭാമയുടേതായി അവസാനം റിലീസ് ചെയ്ത മലയാള ചിത്രം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BHAMMA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.