കാഞ്ഞങ്ങാട് (ബേക്കൽ) : ഇരുമ്പ് വടി കൊണ്ടുള്ള അടിയേറ്റ് പിതാവ് മരിച്ചു. ബേക്കൽ പള്ളിക്കര സെന്റ് മേരീസ് സ്കൂളിന് സമീപത്തുള്ള താമസിക്കുന്ന അപ്പുക്കുഞ്ഞി (65) ആണ് മരിച്ചത്. മകൻ പ്രമോദിനെ ബേക്കൽ പൊലീസ് കസ്റ്റഡിലെടുത്തു. ഇന്നലെ വൈകീട്ട് 7 മണിയോടെ സംഭവം.
മകൻ വീട്ടിൽ നിരന്തരം ബഹളമുണ്ടാക്കുന്നതിനെ പറ്റി ബേക്കൽ സ്റ്റേഷനിൽ എത്തി അപ്പുക്കുഞ്ഞി പറഞ്ഞതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിൽ. ഇന്നലെ ഉച്ചക്കും പ്രമോദ് പിതാവിനെ ആക്രമിച്ചിരുന്നു. സംഭവത്തിൽ തന്റെ പേരിൽ ബേക്കൽ പോലീസ് കേസെടുത്തത് അറിഞ്ഞ് വൈകീട്ട് വീട്ടിൽ എത്തിയ പ്രതി ഇരുമ്പ് വടി കൊണ്ട് പിതാവിനെ ആക്രമിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |