SignIn
Kerala Kaumudi Online
Saturday, 17 August 2024 8.23 AM IST

പ്രതിഷ്ഠാദിനവും കുടുംബസംഗമവും

keetholmadam
പ്രതിഷ്ഠാദിനവും കുടുംബസംഗമവും തന്ത്രി നാരായണ പട്ടേരി അനുഗ്രഹപ്രഭാഷണം നടത്തുന്നു

കാഞ്ഞങ്ങാട്: സൗത്ത് ശ്രീ കീത്തോൽ മാടം ഊർപ്പഴശി വേട്ടക്കൊരുമകൻ ക്ഷേത്ര പുനഃപ്രതിഷ്ഠാ ദിനവും കുടുംബ സംഗമവും നടന്നു. പ്രസിഡന്റ് രാധാകൃഷ്ണൻ കീത്തോൽ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം തന്ത്രി നാരായണ പട്ടേരി അനുഗ്രഹഭാഷണം നടത്തി. ക്ഷേത്രം മേൽശാന്തി ഇടമന ശ്രീധരൻ എമ്പ്രാന്തിരി പ്രഭാഷണം നടത്തി. വിദ്യാഭ്യാസ രംഗത്തും, കലാരംഗത്തും മികവ് തെളിയിച്ച കുട്ടികളെയും മുതിർന്നവരെയും ആദരിച്ചു. മാതോത്ത് മഹാവിഷ്ണു ക്ഷേത്രം പ്രസിഡന്റ് കെ. കുഞ്ഞാമൻ നായർ, ശ്രീ കവ്വാൽമാടം വേട്ടക്കൊരുമകൻ ക്ഷേത്ര പ്രസിഡന്റ് ദിനേശൻ മനീരി വീട്, ശ്രീ കലയറ ക്ഷേത്രം പ്രസിഡന്റ് പി.വി ബാലകൃഷ്ണൻ, നിട്ടടുക്കൻ തറവാട് പ്രസിഡന്റ് ഗോപി, വിദ്യാനഗർ എസ്.ഐ വിജയൻ മേലത്ത് എന്നിവർ പ്രസംഗിച്ചു. കീത്തോൽ മാടം ക്ഷേത്രം സെക്രട്ടറി ചന്ദ്രൻ കീത്തോൽ സ്വാഗതവും പോഗ്രാം കമ്മിറ്റി സെക്രട്ടറി രാമകൃഷ്ണൻ നായർ പനങ്കാവ് നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, TEMPLE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.