SignIn
Kerala Kaumudi Online
Saturday, 17 August 2024 7.00 AM IST

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ 44-ാം വാർഷികാഘോഷം

manj
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ

കൊച്ചി: മോഹൻലാൽ വില്ലനായും ശങ്കർ നായകനും പൂർണിയ ജയറാം നായികയുമായി അഭിനയിച്ച മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമയുടെ 44-ാം വാർഷികം കൊച്ചിയിൽ ആഘോഷിക്കും. മോഹൻലാലിന്റെ പുറത്തിറങ്ങിയ ആദ്യ ചിത്രമാണിത്. ചടങ്ങിൽ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും ആദരിക്കും.

ഫിലോമിന മൂത്തേടൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് ആഘോഷം സംഘടിപ്പിക്കുന്നത്. 20ന് വൈകിട്ട് ആറിന് കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ ചടങ്ങിൽ താരങ്ങളുൾപ്പെടെ പങ്കെടുക്കുമെന്ന് ഷോ ഡയറക്ടർ രാഹുൽ ആന്റണി പറഞ്ഞു. സംഗീത സംവിധായകൻ ജെറി അമൽദേവിന്റെ നേതൃത്വത്തിൽ സിംഗ് ഇന്ത്യ എന്ന സംഗീത പരിപാടിയും അവതരിപ്പിക്കും. ടിക്കറ്റ് മുഖേനയാണ് പ്രവേശനം. ആദ്യ ടിക്കറ്റ് വില്പന മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്ന സ്റ്റാൻലി ജോസ് നർത്തകി ചിത്ര സുകുമാരന് നൽകി നിർവഹിച്ചു.

മഞ്ഞിൽ വിരഞ്ഞ പൂക്കൾ

രചന, സംവിധാനം: ഫാസിൽ

നിർമ്മാണം നവോദയ അപ്പച്ചൻ

സംഗീതം ജെറി അമൽദേവ്

റിലീസ് 1980 ഡിസംബർ 25

ചെലവ് 7 ലക്ഷം രൂപ

വരുമാനം ഒരു കോടി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, MANJIL VIRINJA POOKKAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.