SignIn
Kerala Kaumudi Online
Thursday, 18 July 2024 9.34 AM IST

ബൈക്ക് മോഷണക്കേസിൽ രണ്ടുപേർ അറസ്റ്റിൽ

കാസർകോട്: ബൈക്ക് മോഷണക്കേസിൽ രണ്ടുപേരെ വിദ്യാനഗർ സി.ഐ കെ.ജെ. വിനോയിയുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തു. മുഹമ്മദ് അൽഫാസ്, മുസമ്മിൽ ഹുസൈൻ എന്നിവരാണ് മായിപ്പാടിയിൽ വെച്ച് അറസ്റ്റിലായത്. പാടി കോരിക്കാറിലെ മുഹമ്മദ് മുബഷീറിന്റെ ഉടമസ്ഥതയിലുള്ള ബജാജ് പൾസർ ബൈക്ക് കഴിഞ്ഞ ഡിസംബർ 18ന് വീട്ടുമുറ്റത്ത് നിന്ന് കവർന്ന കേസിലാണ് അറസ്റ്റ്.

കവർന്ന ബൈക്കുകൾ വാങ്ങി നമ്പർ പ്ലേറ്റുകളടക്കം മാറ്റി വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായതെന്നാണ് പൊലീസിന് ലഭിച്ച വിവരം. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. എസ്.ഐ വി.വി. ദീപ്തി, സീനിയർ സിവിൽ പൊലീസ് ഓഫീസർ റോജൻ, സിവിൽ പൊലീസ് ഓഫീസർമാരായ ഷിനോയ്, അബ്ദുൽസലാം, കൃഷ്ണനുണ്ണി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, ROBERY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.