പാലക്കാട്: രേഖകളില്ലാതെ കടത്തിയ പത്തുലക്ഷം രൂപയുമായി യുവാവ് ആർ.പി.എഫിന്റെ പിടിയിൽ. ഒലവക്കോട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വെച്ചായിരുന്നു സംഭവം. വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിലെ യാത്രക്കാരനായ മലപ്പുറം പെരുവല്ലൂർ സ്വദേശി നൗഫലിനെയാണ് ആർ.പി.എഫ് പിടികൂടിയത്.
ഇയാളിൽ നിന്നും രേഖകളില്ലാതെ കടത്തിയ 10,70,000 രൂപ ആർ.പി.എഫ് പിടിച്ചെടുത്തു. കോയമ്പത്തൂരിൽ നിന്നും മലപ്പുറം പരപ്പനങ്ങാടിയിലേക്ക് പണം കടത്താനായിരുന്നു ശ്രമം. കൂടുതൽ നടപടികൾക്കായി യുവാവിനെ ഇൻകം ടാക്സ് ഉദ്യോഗസ്ഥർക്ക് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |