SignIn
Kerala Kaumudi Online
Saturday, 27 July 2024 10.08 AM IST

വഴക്ക് കാണണം എന്നുള്ളവർക്ക് കാണാം,​ ടൊവിനോയുമായുള്ള തർക്കത്തിനൊടുവിൽ സിനിമ പുറത്തുവിട്ട് സംവിധായകൻ

d

വഴക്ക്' സിനിമയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് സംവിധായകൻ സനൽകുമാർ ശശിധരനും നടൻ ടൊവിനോ തോമസും തമ്മിലുള്ള തർക്കത്തിൽ പുതിയ വഴിത്തിരിവ് . സിനിമയുടെ പ്രിവ്യുകോപ്പിയുടെ വീഡിയോ ലിങ്ക് സനൽകുമാർ ശശിധരൻ പുറത്തുവിട്ടു.സംവിധായകൻ വിമിയോയിൽ അപ്‌ലോഡ് ചെയ്ത സിനിമയുടെ പ്രിവ്യു കോപ്പി ലിങ്ക് ആണ് ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടത്.

പ്രേക്ഷകർക്ക് കാണാനുള്ളതാണ് സിനിമ. വഴക്ക്/The Quarrel. കാണണമെന്നുള്ളവർക്ക് കാണാം. എന്തുകൊണ്ട് ഇത് പുറത്തുവരുന്നില്ല എന്ന് മനസിലാക്കുന്നവർക്ക് മനസിലാക്കാം. എന്നും വീഡിയോ ലിങ്ക് പങ്കുവച്ച് സംവിധായകൻ കുറിച്ചു. സനലിന്റെ തന്നെ വിമിയോ അക്കൗണ്ടിൽ രണ്ട് വർഷം മുമ്പ് അപ്‌ലോഡ് ചെയ്ത ലിങ്ക് ആണ് പുറത്തുവിട്ടത്.

സനൽകുമാർ ശശിധരന്റെ ആരോപണങ്ങൾക്ക് വിശദീകരണവുമായി കഴിഞ്ഞ ദിവസം ടൊവിനോ വീഡിയോ ലൈവിൽ എത്തിയിരുന്നു. ടൊവിനോയുടെ വിശദീകരണത്തിന്റെ പശ്ചാത്തലത്തിൽ സനൽ കുമാറും മറുപടിയുമായി വന്നിരുന്നു,​ ടൊവിനോ കളവുകളുടെ മേൽ കളവുകൾ പറഞ്ഞ് ന്യായീകരണങ്ങൾ നടത്തുകയാണെന്ന് സനിൽ കുമാർ ആരോപിക്കുന്നു. തന്റെ സോഷ്യൽ സ്റ്റാറ്റസുകൊണ്ടാണ് ഒടിടി പ്ലാറ്റ്‌ഫോമുകൾ സിനിമ എടുക്കാത്തതെങ്കിൽ യൂട്യൂബിലൂടെ ചിത്രം റിലീസ് ചെയ്യണമെന്നും സനൽ പറഞ്ഞു. ആരോപണത്തിന്റെ പേരിൽ മാപ്പ് പറയാൻ തയ്യാറല്ലെന്നും സനൽ കൂട്ടിച്ചേർത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VAZHAKK, VAZHAK MOVIE, TOVINO, SANALKUMAR SASIDHARAN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.