തിരുവനന്തപുരം: നിങ്ങൾ അസ്വസ്ഥനാണോ, അലട്ടുന്ന പ്രശ്നമുണ്ടോ... ആശ്വസിപ്പിക്കാൻ ഇനി ചാറ്റ് ജി.പി.ടിയുണ്ട്. ഏറ്റവും പുതിയ അപ്ഡേറ്റായ ചാറ്റ് ജി.പി.ടി 4ഒയിലാണ് മനസറിഞ്ഞ് പെരുമാറുന്ന സേവനങ്ങളുള്ളത്.
സന്തോഷിക്കാൻ ഒരുപാട് കാര്യങ്ങളുണ്ടെന്നും വിഷമിക്കേണ്ടെന്നും പറയും. പ്രശ്നങ്ങൾ തീരുന്നില്ലെന്ന് പറഞ്ഞാൽ വീണ്ടും ആത്മവിശ്വാസം പകരും. ഒട്ടും നല്ല അവസ്ഥയിലല്ലെന്ന് തോന്നിയാൽ കൗൺസലിംഗ് നിർദ്ദേശിക്കും. പറ്റിയ കേന്ദ്രങ്ങൾ പറഞ്ഞുതരും. വിഷമം മാറിയോ എന്ന് പിന്നീട് സുഹൃത്തിനെപ്പോലെ തിരക്കും.
തിങ്കളാഴ്ചയാണ് ഈ വേർഷൻ പുറത്തിറക്കിയത്. മുമ്പ് ഒരു റോബോട്ടിനെപ്പോലെ ആയിരുന്നു ചാറ്റ് ജി.പി.ടിയുടെ മറുപടി. ഇനി തമാശ, കുശലാന്വേഷണം...
4ഒയിലെ ഒ എന്ന അക്ഷരം ഒമ്‌നി അഥവാ സർവം എന്ന വാക്കിനെ സൂചിപ്പിക്കുന്നു. ശബ്ദങ്ങളിലൂടെയും ചോദ്യങ്ങളാവാം. ശബ്ദരൂപത്തിൽ തന്നെയാവും മറുപടിയും. ചിത്രങ്ങളും സ്ക്രീൻഷോട്ടുകളും വീഡിയോകളും അപ്‌ലോഡ് ചെയ്ത് അതിൽ നിന്നും ചോദ്യങ്ങളാവാം. ഉദാഹരണത്തിന് ഒരു കാറിന്റെ വീഡിയോ അയച്ചാൽ മോഡലും പേരും വിലയും ഉൾപ്പെടെ ഉത്തരം ലഭിക്കും. 2022 നവംബറിലാണ് ഓപ്പൺ എ.ഐ ചാറ്റ് ജി.പി.ടി പുറത്തിറക്കുന്നത്.
സ്മാർട്ടാണ് 4ഒ
നിലവിലെ ജി.പി.ടി ഉപഭോക്താക്കൾക്ക് പുതിയ വേർഷൻ സൗജന്യമാണ്
ആദ്യ മോഡലിനെക്കാൾ രണ്ടിരട്ടി വേഗത, അഞ്ചുമടങ്ങ് ശേഷി
വിവരങ്ങൾ ഓർത്തുവച്ച് പിന്നീട് ഉപയോഗിക്കാൻ കഴിവുണ്ട്
സംസാരത്തിനിടെ മറ്റ് കാര്യങ്ങളെക്കുറിച്ചും ചോദിക്കാം
ചാറ്റ് ജി.പി.ടിയുടെ പുതിയ അപ്ഡേറ്റിലൂടെ തൊഴിലിടങ്ങളിലടക്കം സമയം ലാഭിക്കാനാവും
സാങ്കേതിക വിദഗ്ദ്ധൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |