SignIn
Kerala Kaumudi Online
Saturday, 27 July 2024 8.43 AM IST

നടുക്കടലിൽ അനന്തിന്റെയും രാധികയുടെയും രണ്ടാം പ്രീ വെഡ്ഡിംഗ് ആഘോഷങ്ങൾ; പങ്കെടുക്കുന്നത് 800 അതിഥികൾ

anant-ambani

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും ധനികരായ മുകേഷ് അംബാനിയും നിത അംബാനിയും തങ്ങളുടെ കുടുംബത്തിലെ ഓരോ ആഘോഷങ്ങളും വളരെയധികം ആഡംബരത്തോടെയാണ് നടത്തുന്നത്. ഏറ്റവും ഒടുവിലായി ഇവരുടെ ഇളയ മകൻ അനന്ത് അംബാനിയുടെ പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായത്.

ഇക്കഴിഞ്ഞ മാർച്ച് ഒന്ന് മുതൽ മൂന്ന് വരെ ജാംനഗറിൽ വച്ചായിരുന്നു ഈ ആഘോഷങ്ങൾ. ഇപ്പോഴിതാ ഈ മാസം 28ന് അനന്ത് അംബാനിയുടെയും രാധികാ മർച്ചന്റിന്റെയും രണ്ടാം പ്രീ വെഡ്ഡിംഗ് ആഘോഷങ്ങൾ നടക്കാൻ പോകുന്നവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

ഒരു ക്രൂയിസ് കപ്പലിൽ വച്ചാകും ആഘോഷങ്ങൾ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇറ്റലിയിൽ നിന്ന് ദക്ഷിണ ഫ്രാൻസ് തീരത്തേക്കാവും ഈ കപ്പൽ സഞ്ചരിക്കുക. ആകെ 800 അതിഥികളെയാണ് ഈ ആഘോഷത്തിന് ക്ഷണിക്കുന്നത്. കൂടാതെ 600 ജീവനക്കാരും ഈ കപ്പലിലുണ്ടാകും. അതിഥികൾക്ക് താമസം മുതൽ ഭക്ഷണം വരെയുള്ള എല്ലാ സംവിധാനങ്ങളും ഈ കപ്പലിൽ തന്നെ ഒരുക്കുന്നതായിരിക്കും.

2365 നോട്ടിക്കൽ മൈൽ (4380 കിലോമീറ്റർ) ദൂരമാകും കപ്പൽ സഞ്ചരിക്കുക. അതിഥികളുടെ പട്ടികയിൽ സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, ആമിർ ഖാൻ എന്നിവരും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ആകാശ് അംബാനിയുടെയും ശ്ലോക മേത്തയുടെയും അടുത്ത സുഹൃത്തുക്കളായ രൺബീർ കപൂറും ആലിയ ഭട്ടും ആഘോഷത്തിൽ പങ്കെടുക്കും.

ഇളയ മകന്റെ വിവാഹം അവിസ്‌മരണീയമാക്കാൻ തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുകയാണ് മുകേഷ് അംബാനിയും നിത അംബാനിയും. ജൂലായ് 12നാണ് അനന്ത് അംബാനിയും രാധിക മെർച്ചന്റും വിവാഹിതരാകുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, ANANT AMBANI, RADHIKA MERCHANT, PRE WEDDING FUNCTION
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.