SignIn
Kerala Kaumudi Online
Saturday, 27 July 2024 5.53 AM IST

കൊവിഷീൽഡ് വാക്സിന് മാത്രമല്ല,​ കൊവാക്സിനും ഗുരുതര പാർശ്വഫലങ്ങൾ,​ പഠനറിപ്പോർട്ട് പുറത്ത്

d

ന്യൂഡൽഹി: കൊവിഡ് പ്രതിരോധ വാക്സിനായ കൊവിഷീൽഡിന് പാർശ്വഫലങ്ങളുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ ഇന്ത്യയിൽ വ്യാപകമായി ഉപയോഗിച്ച കൊവാക്സിൻ സ്വീകരിച്ചവർക്കും പാ‍ർശ്വഫലങ്ങൾ ഉണ്ടെന്ന പഠനറിപ്പോർട്ട് പുറത്ത്. ബനാറസ് ഹിന്ദുലർവകലാശാലയിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ഭാരത് ബയോടെക്ക് പുറത്തിറക്കിയ കൊവാക്സിൻ സ്വീകരിച്ച മൂന്നിലൊന്നുപേർക്കും പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്. കൊവാക്സിൻ സ്വീകരിച്ച 926 പേരിൽ ഒരു വർഷം നടത്തിയ പഠനത്തിൽ മൂന്നിലൊന്ന് പേരിലും പാർശ്വഫലങ്ങൾ കണ്ടെത്തിയിരുന്നു. ജർമ്മനി ആസ്ഥാനമായുള്ള സപ്രിംഗർ ഇങ്ക് എന്ന ജേർണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പഠനത്തിന് വിധേയമാക്കിയവരിൽ അമ്പത് ശതമാനം പേർക്കും അണുബാധയുണ്ടായിട്ടുണ്ടെന്നും ശ്വസനേന്ദ്രിയത്തെ ബാധിക്കുന്ന അണുബാധയാണ് ഉണ്ടായതെന്നും കണ്ടെത്തി. ഹൃദയാഘാതം,​ ഞരമ്പിനെ ബാധിക്കുന്ന രോഗം,​ ചർമ്മ രോഗങ്ങൾ എന്നിവയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൗമാരക്കാരിലും മുതിർന്നവരിലും കൊവാക്സിൻ ഉണ്ടാക്കുന്ന ദീർഘകാല പാ‍ർശ്വഫലങ്ങളെ കുറിച്ചും പഠനത്തിൽ പറയുന്നു. ആർത്തവ സംബന്ധമായ തകരാറുകൾ,​ ഹൈപ്പോ തൈറോയ്‌ഡിസം,​ പക്ഷാഘാതം,​ ഗീലൻ ബാരെ സിൻഡ്രോം തുടങ്ങിയവയും വാക്സിൻ എടുത്തതിന് പിന്നാലെ റിപ്പോർട്ട് ചെയ്തു. കൈകാലുകളിലെ ഞരമ്പുകൾക്ക് ബലഹീനത ഉണ്ടാകുന്ന രോഗമാണ് ഗീലൻ ബാരെ സിൻ‌ഡ്രോം. 2022 ജനുവരി മുതൽ 2023 ആഗസ്റ്റ് വരെയാണ് പഠനം നടത്തിയത്. അനുബന്ധ രോഗങ്ങൾ ഉണ്ടായിരുന്നവരിലാണ് പാർശ്വഫലങ്ങൾ കൂടുതൽ കണ്ടതെന്നും കൂടുതൽ ആഴത്തിലുള്ള പഠനങ്ങൾ നടത്തേണ്ടത് അനിവാര്യമാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.

യു.കെ. ഫാർമസ്യട്ടിക്കൽ ഭീമൻ ആസ്ട്രസെനക്ക തങ്ങളുടെ കൊവിഷീൽ‌ഡ് വാക്സിൻ രക്തം കട്ടപിടിക്കുന്നതുൾപ്പെടെയുള്ള പാ‍ർശ്വഫലങ്ങൾക്ക് കാരണമാകും എന്ന് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കൊവാക്സിനെ കുറിച്ചുള്ള പഠനറിപ്പോർട്ടും പുറത്തുവരുന്നത്. കൊവാക്സിന് പാർശ്വഫലങ്ങളില്ലെന്ന് വ്യക്തമാക്കി ഭാരത് ബയോടെക് നേരത്തെ രംഗത്ത് വന്നിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, COVISHELD, COVAXIN, BHARAT BIOTECH, BHU
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.