ആലത്തൂർ: ശ്രീലങ്കയിൽ നടന്ന അന്താരാഷ്ട്ര മാസ്റ്റേഴ്സ് നീന്തൽ മത്സരത്തിൽ മൂന്ന് സ്വർണം നേടി മോളി ജോസഫ്. 50 മീറ്റർ ഫ്രീ സ്റ്റൈൽ, 50 മീറ്റർ ബാക്ക് സ്ട്രോക്ക്, 100 മീറ്റർ ബാക്ക് സ്ട്രോക്ക് എന്നീ ഇനങ്ങളിലാണ് സ്വർണം കരസ്ഥമാക്കിയത്. 66ാം വയസിലും നിരവധി മത്സരങ്ങളിൽ പങ്കെടുത്തു വിജയക്കുതിപ്പുമായി മുന്നേറുകയാണ് റിട്ട. അദ്ധ്യാപികയായ തൃപ്പാളൂർ വെട്ടിക്കുഴിയിൽ മോളി ജോസഫ്. പഴമ്പാലക്കോട് എസ്.എം.എം ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപികയും പരേതനായ ജോർജ് മാത്യുവിന്റെ ഭാര്യയുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |