SignIn
Kerala Kaumudi Online
Sunday, 02 June 2024 6.24 AM IST

പ്രതിഷ്ഠാദിന വാർഷികം; പച്ചക്കറി വിളവെടുപ്പ്

mangad

ഉദുമ: മാങ്ങാട് മോലോത്തുങ്കാൽ ബാലഗോപാല ക്ഷേത്ര പ്രതിഷ്ഠാദിന വാർഷിക മഹോത്സവത്തിന്റെ അന്നദാനത്തിനായുളള പച്ചക്കറി വിളവെടുത്തു. മുതിർന്ന കർഷകൻ കൊട്ടൻ മാങ്ങാട്, കുഞ്ഞിക്കണ്ണൻ കയലംവളപ്പ്, ബാബു മാങ്ങാട് എന്നിവർ ചേർന്നാണ് മാങ്ങാട് വയലിൽ വെള്ളരി, വെണ്ടക്ക, കുമ്പളം, മത്തൻ എന്നിവ കൃഷി ചെയ്തത്. ഉദുമ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ബീവി മാങ്ങാട് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് കുഞ്ഞിക്കണ്ണൻ അമരാവതി അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് കുഞ്ഞിക്കണ്ണൻ നായർ, ബാലചന്ദ്രൻ മാങ്ങാട്, വിനോദ് കുമാർ, സുകുമാരൻ മാസ്റ്റർ തൊട്ടിയിൽ, വിജയൻ അമരാവതി, കുട്ടികൃഷ്ണൻ, രാമകൃഷ്ണൻ, അശോകൻ, കൃഷ്ണൻ, പുരുഷു മാങ്ങാട് തുടങ്ങിയവർ സംബന്ധിച്ചു. മേയ് 23 മുതൽ 30 വരെയാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന വാർഷിക മഹോത്സവം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, MANGAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.