@ 25നകം വിതരണം പൂർത്തിയാകും
കോഴിക്കോട്: അദ്ധ്യയന വർഷം ആരംഭിക്കാൻ രണ്ടാഴ്ച ബാക്കി നിൽക്കെ ജില്ലയിലെ സ്കൂളുകളിലേക്കുള്ള പാഠപുസ്തക വിതരണം 70 ശതമാനം പൂർത്തിയായി. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ ഒന്നു മുതൽ 10 വരെ ക്ലാസുകളിലേക്കുള്ള പാഠപുസ്തക വിതരണമാണ് നടക്കുന്നത്. പുതിയ പാഠ്യപദ്ധതി പ്രകാരമുള്ള ഒന്ന്, മൂന്ന്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പാഠപുസ്തകങ്ങളും ഇക്കൂട്ടത്തിലുണ്ട്. 25നകം പുസ്തക വിതരണം പൂർത്തിയാകും. ആദ്യമായാണ് ഇത്രനേരത്തെ പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി അച്ചടിച്ച പുസ്തകങ്ങൾ വെള്ളിമാട് കുന്ന് എൻ.ജി.ഒ ക്വാർട്ടേഴ്സ് സ്കൂളിൽ നിന്നാണ് ജില്ലയിലെ 333 സൊസൈറ്റികളിലേക്ക് കുടുംബശ്രീ പ്രവർത്തകർ എത്തിക്കുന്നത്. മൂന്ന് ഘട്ടമായാണ് ജില്ലയിൽ പുസ്തക വിതരണം നടക്കുന്നത്. സ്കൂൾ തുറക്കുന്നതിന് മുമ്പ് ആദ്യ ഘട്ടം പൂർത്തിയാക്കും. രണ്ടാം ഘട്ടം ജൂലായിലും മൂന്നാം ഘട്ടം ഡിസംബറിലും വിതരണം ചെയ്യും. ഡിപ്പോയിൽ എത്തിയ പുസ്തകങ്ങൾ തരംതിരിച്ച് കെട്ടാക്കി ഓരോ സ്കൂളിന്റെയും പേരെഴുതിയ ലേബൽ പതിച്ചാണ് കയറ്റിയയക്കുന്നത്. ജില്ലയിൽ ആകെ 37 ലക്ഷം പുസ്തകങ്ങളാണ് വിതരണം ചെയ്യേണ്ടത്.
@ ആദ്യഘട്ടം
ആകെ വേണ്ടത് - 37 ലക്ഷം പുസ്തകങ്ങൾ
വിതരണത്തിനെത്തിയത് - 27, 32329
വിതരണം ചെയ്തത്- 26,11000
പൂർത്തിയാക്കാനുള്ളത്- 121329
@രണ്ടാം ഘട്ടം
വിതരണം ചെയ്യേണ്ടത്- 2152105
@മൂന്നാം ഘട്ടം
വിതരണം ചെയ്യേണ്ടത്- 5118661
@ ജില്ലയിലെ സ്കൂളുകൾ 1300
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |