SignIn
Kerala Kaumudi Online
Saturday, 27 July 2024 5.39 AM IST

ഉടമയുടെ  അവകാശങ്ങൾ  ലംഘിച്ചാൽ:  ഭൂമി  ഏറ്റെടുക്കൽ നിയമവിരുദ്ധമാവും, കെ.റെയിൽ  മഞ്ഞക്കുറ്റികൾ  നീക്കം  ചെയ്യേണ്ടിവരും

court

ന്യൂഡൽഹി:സംസ്ഥാന സർക്കാ‌ർ സ്വകാര്യഭൂമി ഏറ്റെടുക്കുമ്പോൾ വസ്‌തു ഉടമയുടെ ഏഴ് അവകാശങ്ങൾ ഉറപ്പാക്കണമെന്ന് സുപ്രീംകോടതിയുടെ കർശന നിർദ്ദേശം.

പുനരധിവാസവും ന്യായമായ നഷ്ടപരിഹാരവും ഉറപ്പാക്കണം, ഏറ്റെടുക്കൽ നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കണം. ഭൂമിയുടെ അവകാശ കൈമാറ്റം എപ്പോൾ പൂർത്തിയാകുമെന്ന് ഉടമയെ അറിയിക്കണം തുടങ്ങിയ നടപടികൾ ഈ അവകാശങ്ങളിൽ ഉൾപ്പെടുന്നു.ഇവയിൽ ഒരെണ്ണമെങ്കിലും പാലിക്കാതിരുന്നാൽ ഏറ്റെടുക്കൽ നിയമവിരുദ്ധമായി മാറും. ഉടമയ്‌ക്ക് കോടതിയിൽ ചോദ്യംചെയ്യാനും കഴിയും.

കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷന് എതിരെയാണ് വിധിയെങ്കിലും, കേരളത്തിലെ കെ.റെയിലിന് അടക്കം ഇതു ബാധകമാകുമെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. ഇനിയും അംഗീകാരം കിട്ടാത്ത കെ-റെയിൽ പദ്ധതിക്കായി ബലമായി ഭൂമി കൈയേറുകയും മഞ്ഞക്കുറ്റികൾ സ്ഥാപിക്കുകയുമാണ് സംസ്ഥാന സർക്കാർചെയ്തത്. പ്രതിഷേധിച്ച വസ്തു ഉടമകൾക്കെതിരെ ആയിരത്തിലേറെ കേസുകൾ ഇപ്പോഴും നിലനിൽക്കുകയാണ്.


കോടതി ഉത്തരവിൽ പറയുന്ന അവകാശലംഘനങ്ങൾ

കെ.റെയിലിന്റെ കാര്യത്തിൽ സംഭവിച്ചിട്ടുണ്ട്. മഞ്ഞക്കുറ്റികൾ നീക്കം ചെയ്യ ണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യഭൂഉടമകൾക്ക് കോടതിയെ സമീപിക്കാൻ കഴിയുമെന്നാണ് സൂചന.

ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് മാർഗരേഖ പുറത്തിറക്കിയത്.

കൊൽക്കത്ത കോർപ്പറേഷന്

5 ലക്ഷം പിഴ

പൊതുപാർക്ക് സ്ഥാപിക്കാൻ നടപടിക്രമങ്ങൾ പാലിക്കാതെ ഭൂമിയേറ്റെടുത്ത കൊൽക്കത്ത മുനിസിപ്പിൽ കോർപറേഷൻ നടപടി കൽക്കട്ട ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതുശരിവച്ച സുപ്രീംകോടതി, അപ്പീലുമായെത്തിയ കോർപറേഷന് അഞ്ചു ലക്ഷം രൂപ പിഴയുമിട്ടു.

സമയബന്ധിതമല്ലെങ്കിൽ

അവകാശ ലംഘനം

1. നോട്ടീസിനുള്ള അവകാശം - സ്ഥലമേറ്റെടുക്കാൻ ഉദ്ദ്യേശിക്കുന്നതായി ഉടമയെ അറിയിച്ചുക്കൊണ്ട് സർക്കാർ നോട്ടീസ് നൽകണം

2. ഉടമയെ കേൾക്കണം - ഉടമയ്‌ക്ക് ഭൂമിയേറ്റെടുക്കലിന് എതി‌ർപ്പുണ്ടെങ്കിൽ അത് കേൾക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ട്

3. ഭൂമിയേറ്റെടുക്കലിന് ന്യായമായ കാരണം വേണം - കാരണങ്ങൾ വ്യക്തമാക്കി വേണം ഭൂമിയേറ്റെടുക്കൽ. ഇക്കാര്യം ഉറപ്പിക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ട്.

4. ഏറ്റെടുക്കൽ പൊതു ആവശ്യത്തിനാണെന്ന് ഉടമയെ ബോദ്ധ്യപ്പെടുത്തണം

5. പുനരധിവാസവും ന്യായമായ നഷ്‌ടപരിഹാരവും സർക്കാർ ഉറപ്പാക്കണം

6. ഏറ്റെടുക്കൽ നടപടികൾ കാര്യക്ഷമതയോടെയും വേഗതയോടെയും നിശ്ചിതസമയപരിധിയിലും നടപ്പാക്കണം

7. ഭൂമിയുടെ അവകാശ കൈമാറ്റം എപ്പോൾ പൂർത്തിയാകുമെന്ന് ഉടമയെ അറിയിക്കണം

`സംസ്ഥാന സർക്കാരുകൾ നിയമപരമായ നടപടിക്രമം പാലിച്ചാൽ മാത്രമേ സ്ഥലമേറ്റെടുക്കൽ നിയമപരമാകുകയുള്ളൂ. ഭൂമിയുടെ അവകാശവുമായി ബന്ധപ്പെട്ടതാണ് ഭരണഘടനയുടെ 300 എ അനുച്ഛേദം.പൗരന്റെ സ്വത്തവകാശം സംരക്ഷിക്കാനാണ് നടപടിക്രമങ്ങളുടെ രക്ഷാകവചം.'

- സുപ്രീം കോടതി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.