SignIn
Kerala Kaumudi Online
Saturday, 27 July 2024 9.59 AM IST

റായ്ബറേലിയെയും അമേഠിയെയും ഇളക്കിമറിച്ച് രാഹുൽ-അഖിലേഷ് ഷോ

x

പ്രമുഖരെ അണിനിരത്തി ഇന്ത്യാ മുന്നണി റാലികൾ

ന്യൂഡൽഹി: പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ ഉത്തർപ്രദേശിലെ റായ്ബറേലിയിലും അമേഠിയിലും

സോണിയാ ഗാന്ധി,രാഹുൽ ഗാന്ധി,പ്രിയങ്കാ ഗാന്ധി,സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരെ അണിനിരത്തി 'ഇന്ത്യ" മുന്നണിയുടെ ശക്തിപ്രകടനം. ജൂൺ നാലിന് നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനത്തുണ്ടാകില്ലെന്ന് പ്രവർത്തകരെ അഭിസംബോധന ചെയ്യവെ രാഹുൽ ഗാന്ധി പറഞ്ഞു.

മനസിൽ എന്നും

അമേഠി: രാഹുൽ

42 വർഷം മുമ്പ് പിതാവ് രാജീവ് ഗാന്ധിക്കൊപ്പം ആദ്യമായി എത്തി രാഷ്ട്രീയം പഠിച്ച അമേഠിയിൽ താൻ എപ്പോഴുമുണ്ടെന്ന് രാഹുൽ പറഞ്ഞു. പിതാവിനെ സ്‌നേഹിച്ച അമേഠിയാണ് തന്നെ രാഷ്‌ട്രീയം പഠിപ്പിച്ചത്. അതിനാൽ റായ്ബറേലിയിൽ മത്സരിക്കുന്നതിൽ നിരാശ വേണ്ട. താൻ അന്നും ഇന്നും അമേഠിക്കാരനാണെന്നും രാഹുൽ പറഞ്ഞു. ഒരു രാഷ്‌ട്രീയ പാർട്ടി ഭരണഘടന തിരുത്തുമെന്ന് പറഞ്ഞ തിരഞ്ഞെടുപ്പാണിത്. ഗാന്ധിജി,അംബേദ്കർ,നെഹ്‌റു തുടങ്ങിയവരുടെ പൈതൃകം ഇല്ലാതാക്കും. പൊതുമേഖലയും തൊഴിലും സംവരണവും ഇല്ലാതാകും. കർഷകരുടെയും തൊഴിലാളികളുടെയും യുവാക്കളുടെയും അമ്മമാരുടെയും സഹോദരിമാരുടെയും അവകാശങ്ങൾ തട്ടിയെടുക്കപ്പെടും. വിരലിലെണ്ണാവുന്ന സമ്പന്നരുടെ അവകാശങ്ങൾ മാത്രം സുരക്ഷിതമാക്കപ്പെടുമെന്നും രാഹുൽ പറഞ്ഞു.

ബി.ജെ.പി രഥം

മുങ്ങി: അഖിലേഷ്

നാലു ഘട്ടങ്ങൾ കഴിഞ്ഞതോടെ ബി.ജെ.പിക്ക് 140 സീറ്റുപോലും കിട്ടില്ലെന്നുറപ്പായെന്ന് അഖിലേഷ് യാദവ് പറഞ്ഞു. അവരുടെ രഥം മുങ്ങി, 400ൽ കൂടുതൽ എന്ന മുദ്രാവാക്യം മറന്നേക്കൂ. നുണകൾ പ്രചരിപ്പിക്കുന്ന മോദിയും സത്യം പറയുന്ന രാഹുലും തമ്മിലെ പോരാട്ടമാണത്. ബി.ജെ.പിയെ അകറ്റാനാണ് റായ്ബറേലി ആഗ്രഹിക്കുന്നത്. വിവാദ കാർഷിക നിയമങ്ങളിലൂടെ കർഷകരുടെ പൈതൃകം ഇല്ലാതാക്കാനാണ് മോദി സർക്കാർ ശ്രമിച്ചതെന്നും അഖിലേഷ് ഓർമ്മിപ്പിച്ചു.

ജൂൺ നാലിനുശേഷം രാഹുലും താനും വിദേശത്ത് പോകുമെന്ന മോദിയുടെ പരിഹാസത്തിനും അഖിലേഷ് മറുപടി നൽകി. ചില വിശ്വസ്‌തരെ മോദി നേരത്തെ തന്നെ വിദേശത്തേക്ക് അയച്ചെന്ന് വായ്‌പയെടുത്ത് മുങ്ങിയ നീരവ് മോദി അടക്കമുള്ളവരുടെ കാര്യം സൂചിപ്പിച്ച് അഖിലേഷ് പറഞ്ഞു.

രാഹുൽ ഗാന്ധിയെ അഞ്ചു ലക്ഷത്തിൽപരം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിപ്പിക്കണമെന്ന് പ്രിയങ്കാ ഗാന്ധി അഭ്യർത്ഥിച്ചു.

രാഹുലിനെയും

സ്നേഹിക്കണം: സോണിയ

തനിക്ക് നൽകിയ സ്‌നേഹം മകനും നൽകണമെന്ന് റായ്ബറേലിയിലെ സിറ്റിംഗ് എം.പിയായ സോണിയാ ഗാന്ധി അഭ്യർത്ഥിച്ചു. തന്റെ ജീവിതം റായ്ബറേലിയുടെ സ്‌നേഹമാണ്. തന്നെപ്പോലെ രാഹുലിനെയും കണക്കാക്കണം. രാഹുൽ നിങ്ങളെ നിരാശരാക്കില്ലെന്നും സോണിയ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, K
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.