ന്യൂഡൽഹി : ഡൽഹിയിൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി സി.പി.എം. പൊളിറ്റ് ബ്യുറൊ അംഗം എം.എ. ബേബിയുടെ നേതൃത്വത്തിലായിരുന്നു ഇന്നലെ പ്രചാരണം. ഡൽഹിയിലെ 'ഇന്ത്യ' മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നും, ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്നും വോട്ടർമാരോട് അഭ്യർത്ഥിച്ചു. ഡൽഹി പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും പ്രചാരണം തുടർന്നു. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ രാജേന്ദ്ര ശർമ്മ, അരുൺകുമാർ എന്നിവരും പ്രചാരണത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |