SignIn
Kerala Kaumudi Online
Saturday, 27 July 2024 9.18 AM IST

കേരള ഫുട്ബാൾ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് ഡേവിസ്‌ മൂക്കൻ നിര്യാതനായി

davis

തൃശൂർ: കേരള ഫുട്ബാൾ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് തൃശൂർ ചിയ്യാരം വാകയിൽ റോഡിൽ മൂക്കൻവീട്ടിൽ ഡേവിസ് മൂക്കൻ അന്തരിച്ചു. 65 വയസായിരുന്നു.

ഇന്നലെ രാത്രി വീട്ടിൽ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സ്വർണാഭരണ നിർമ്മാണ വ്യവസായിയും, ഇന്റീരിയർ, സ്‌പോർട്‌സ് ഉപകരണ വില്പനശാലയുടെ ഉടമയുമാണ്. സി.പി.എം കിഴക്കേക്കോട്ട ബ്രാഞ്ചംഗമാണ്.

സംസ്ഥാന സ്‌കൂൾ ടീം അംഗമായിരുന്നു. ഇ.കെ.നായനാർ സ്മാരക അന്താരാഷ്ട്ര ഫുട്ബാൾ ടൂർണമെന്റിന് 101 പവന്റെ സ്വർണട്രോഫി നിർമ്മിച്ചു നൽകിയത് ഡേവിസാണ്. ജില്ലാ ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി കൂടിയായ ഡേവിസ് സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അംഗവും ഒളിമ്പിക് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റുമാണ്.

എഫ്.സി കേരളയുൾപ്പെടെ നിരവധി ഫുട്ബാൾ ക്ലബുകളുടെ ഭരണസമിതി അംഗമാണ്. മന്ത്രിമാരായ ആർ.ബിന്ദു, കെ. രാജൻ, കെ.എഫ്.എ പ്രസിഡന്റ് നവാസ് മീരാൻ, സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, ഐ.എം. വിജയൻ, വിക്ടർ മഞ്ഞില, ഡി.എഫ്.എ പ്രസിഡന്റ് സി. സുമേഷ്, സേവ്യർ ചിറ്റിപ്പിള്ളി എം.എൽ.എ തുടങ്ങിയവർ അന്ത്യാഞ്ജലിയർപ്പിച്ചു.

മൃതദേഹം തൃശൂർ ഗവ. മെഡിക്കൽ കോളേജിന് കൈമാറി. ഭാര്യ: ടെസി (സി.പി.എം ചിയ്യാരം ലോക്കൽ കമ്മിറ്റിയംഗം). മക്കൾ: ശീതൾ ഡേവിസ് (എസ്.എഫ്.ഐ മുൻ ജില്ലാ പ്രസിഡന്റ്, മുൻ കാലിക്കറ്റ് സർവകലാശാലാ യൂണിയൻ ചെയർപേഴ്‌സൺ), ആസാദ് ഡേവിസ്. മരുമകൻ: അഡ്വ.ഷാലു മാത്യു (ഡി.വൈ.എഫ്.ഐ കാസർകോട് ജില്ലാ പ്രസിഡന്റ്).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, FDAVID
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.