മണ്ണാർക്കാട്: നിരോധിത ലഹരിമരുന്നുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കുന്ന് നാലകത്ത് വീട്ടിൽ മുഹമ്മദ് സലിം (45) ആണ് കണ്ടമംഗലത്ത് അവണക്കുന്ന് വച്ച് പിടികൂടിയത്. ഇയാളിൽ നിന്നും 09.56 ഗ്രാം മെത്താഫിറ്റമിൻ കണ്ടെടുത്തു. പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ല ലഹരി വിരുദ്ധ സ്ക്വാഡും മണ്ണാർക്കാട് ഇൻസ്പെക്ടർ ആ.ആർ.ബൈജുവിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവുമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. സബ് ഇൻസ്പെക്ടർ ഇ.എ.സുരേഷ്, എ.എസ്.ഐ സുരേഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേഷ് കെ. മുബാറക്ക് അലി, സിവിൽ പോലീസ് ഓഫീസർ റംഷാദ് ടി.കെ, ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ അബ്ദുൾ സലാം, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷാഫി, ഷെഫീക്ക് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |