കൊച്ചി: കൊച്ചിയിൽ വീണ്ടും സ്വകാര്യ ബസ് ജീവനക്കാരുടെ തമ്മിൽതല്ല്. പരിക്കേറ്റ് ഒരു ജീവനക്കാരൻ ആശുപത്രിയിൽ ചികിത്സയിൽ. ആറുപേർക്കെതിരെ കേസ്. കൊച്ചി നേവൽ ബേസിന് സമീപത്തെ വാത്തുരുത്തി ബസ് സ്റ്റോപ്പിന് സമീപം വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കാക്കനാട് നിന്നും ഫോർട്ട് കൊച്ചിയിലേക്ക് പോവുകയായിരുന്ന ഇൻഷ ബസിലെ ജീവനക്കാരും ഫോർട്ട് കൊച്ചിയിൽ നിന്നും ചിറ്റൂരിലേക്ക് പോവുകയായിരുന്ന പൊറ്റെക്കാട് എന്ന ബസിലെ ജീവനക്കാരും തമ്മിലായിരുന്നു അടിപിടി. യാത്രക്കാരെ കാഴ്ചക്കാരാക്കി ബസിനുള്ളിലായിരുന്നു തമ്മിൽതല്ല്. പൊറ്റെക്കാട്ട് ബസ് ഇൻഷ ബസിൽ ഉരസിയതാണ് തർക്കത്തിനിടയാക്കിയത്. തമ്മിൽത്തല്ലിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |