ഊട്ടി: കനത്ത മഴയെത്തുടർന്ന് റെയിൽവേ പാളത്തിൽ മണ്ണും കല്ലും ഇടിഞ്ഞുവീണതിനാൽ ഊട്ടിയിലേക്കുള്ള ട്രെയിൻ സർവീസ് റദ്ദാക്കി.
കല്ലാർ- ഹിൽഗ്രോവ് റെയിൽവേ സ്റ്റേഷന് സമീപത്തെ പാളത്തിലേക്കാണ് മണ്ണിടിഞ്ഞു വീണത്. ഇതേത്തുടർന്ന് മേട്ടുപ്പാളയം- ഉദഗമണ്ഡലം ട്രെയിനാണ് റദ്ദാക്കിയത്. പാതയിൽനിന്ന് മണ്ണ് പൂർണമായി നീക്കിയതിനുശേഷമേ ഗതാഗതം പുനഃസ്ഥാപിക്കാനാകൂ.
യാത്രക്കാർക്ക് ടിക്കറ്റ് തുക തിരികെ നൽകുമെന്ന് റെയിൽവേ അറിയിച്ചു.
നീലഗിരി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ഊട്ടിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കലക്ടർ എം.അരുണ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നാളെ വരെ യാത്ര ഒഴിവാക്കണമെന്നാണ് നിർദ്ദേശം. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |