SignIn
Kerala Kaumudi Online
Tuesday, 30 July 2024 2.35 AM IST

ഇവർ ഇന്ത്യയെ നയിക്കുന്നവർ

a

 അമിത് ഷാ - ബി.ജെ.പിയിലെ രണ്ടാമൻ. എൻ.ഡി.എ അദ്ധ്യക്ഷൻ. 2019 മുതൽ കേന്ദ്ര ആഭ്യന്തരമന്ത്രി. ഇന്ത്യയിലെ ആദ്യ സഹകരണ മന്ത്രാലയം മന്ത്രി. മുൻ ബി.ജെ.പി അദ്ധ്യക്ഷൻ. ഇത്തവണ ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്ന് 76.5 ശതമാനം വോട്ട് നേടി വിജയിച്ചു.

 രാജ്നാഥ് സിംഗ് - ലക്‌നൗ മണ്ഡലത്തിൽ നിന്ന് ജയിച്ചു. രണ്ടാം മോദി സർക്കാരിലെ പ്രതിരോധമന്ത്രി. ഒന്നാം മോദി സർക്കാരിൽ ആഭ്യന്തരമന്ത്രി. 2005-09 കാലഘട്ടത്തിൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ. മുൻ യു.പി മുഖ്യമന്ത്രി.

 നിതിൻ ഗഡ്കരി - നിലവിൽ കേന്ദ്ര ഗതാഗത മന്ത്രി. നാഗ്പൂരിൽ നിന്ന് മൂന്നാം തവണ ലോക്‌സഭയിൽ. അഭിഭാഷകൻ. ബി.ജെ.പി മുൻ ദേശീയ അദ്ധ്യക്ഷൻ. മഹാരാഷ്ട്ര മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി.

 ജെ.പി. നദ്ദ - നിലവിൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ. ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാംഗം. മോദിയുടെ വിശ്വസ്‌തൻ. ആദ്യ മോദി സർക്കാരിൽ ആരോഗ്യ-കുടുംബക്ഷേമ മന്ത്രി.

 നിർമ്മല സീതാരാമൻ - രണ്ടാം മോദി സർക്കാരിലെ കേന്ദ്ര ധനകാര്യമന്ത്രി. കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗം. ഇന്ദിരാ ഗാന്ധിക്ക് ശേഷം പ്രതിരോധ, ധനകാര്യ മന്ത്രാലയങ്ങൾ കൈകാര്യം ചെയ്‌ത രാജ്യത്തെ രണ്ടാമത്തെ വനിത. 2003-05 കാലത്ത് ദേശീയ വനിതാ കമ്മിഷൻ അംഗം.

 പീയൂഷ് ഗോയൽ - രണ്ടാം മോദി സർക്കാരിലെ ടെക്സ്റ്റയിൽസ്, വ്യവസായ, ഭക്ഷ്യ മന്ത്രി. ഇത്തവണ മുംബയ് നോർത്തിൽ നിന്ന് വിജയം. ബി.ജെ.പി മുൻ ദേശീയ ട്രഷറർ. 2014ലെ പൊതു തിരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രചാരണവിഭാഗം മേധാവിയായിരുന്നു.

 എസ്. ജയശങ്കർ - 2019 മുതൽ വിദേശകാര്യമന്ത്രി. ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാംഗം. നട്‌വർ സിംഗിന് ശേഷം വിദേശകാര്യമന്ത്രിയായ നയതന്ത്ര ഉദ്യോഗസ്ഥൻ. മുൻ വിദേശകാര്യ സെക്രട്ടറി. മുൻ ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ. മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് ഇന്ത്യ-യു.എസ് സിവിലിയൻ ന്യൂക്ലിയർ കരാർ യാഥാർത്ഥ്യമാക്കാൻ സുപ്രധാന പങ്ക് വഹിച്ചു. 2019ൽ പത്മശ്രീ ബഹുമതി നൽകി രാജ്യം ആദരിച്ചു.

 ധർമേന്ദ്ര പ്രധാൻ - ഒഡീഷയിലെ സംബാൽപൂരിൽ നിന്ന് വിജയം. രണ്ടാം മോദി സർക്കാരിലെ വിദ്യാഭ്യാസ - നൈപുണ്യ വികസന മന്ത്രി. വാജ്പേയി സർക്കാരിൽ സഹമന്ത്രിയായിരുന്ന ദേബേന്ദ്ര പ്രധാന്റെ മകൻ.

 അർജുൻ റാം മേഘ്‌വാൾ - രാജസ്ഥാനിലെ ബിക്കനീർ മണ്ഡലത്തിൽ നിന്ന് ജയിച്ചു. 2009 മുതൽ തുടർച്ചയായി നാലുതവണ ഇതേ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 2013ൽ മികച്ച പാ‌ർലമെന്റേറിയൻ പുരസ്‌കാരം ലഭിച്ചു.

 ശിവരാജ്സിംഗ് ചൗഹാൻ - എട്ടു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മദ്ധ്യപ്രദേശിലെ വിദിഷയിൽ നിന്ന് ജയം. നാലുതവണ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി. ബി.ജെ.പി മുൻ ദേശീയ ഉപാദ്ധ്യക്ഷൻ.

 അശ്വിനി വൈഷ്‌ണവ് - രണ്ടാം മോദി സർക്കാരിലെ കേന്ദ്ര റെയിൽവേ മന്ത്രി. ഒഡീഷയിൽ നിന്നുള്ള രാജ്യസഭാംഗം. മുൻ ഒഡീഷ കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥൻ.

 മൻസുഖ് മാണ്ഡവ്യ - രണ്ടാം മോദി സർക്കാരിലെ ആരോഗ്യമന്ത്രി. കൊവിഡ് കാലത്തെ പ്രവർത്തനങ്ങൾ ശ്രദ്ധിക്കപ്പെട്ടു. ഗുജറാത്തിലെ പോർബന്തറിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ വിജയിച്ചു.

 ജിതേന്ദ്ര സിംഗ് - ബി.ജെ.പിയിലെ ജമ്മു കാശ്‌മീരിൽ നിന്നുള്ള പ്രധാന നേതാവ്. ഉധംപൂരിൽ നിന്ന് വിജയിച്ചു. മോദി സർക്കാരിൽ പ്രധാനമന്ത്രിയുടെ ഓഫീസ്, ശാസ്ത്ര-സാങ്കേതിക മന്ത്രാലയങ്ങളുടെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായിരുന്നു. നിലവിൽ ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം.

 ജ്യോതിരാദിത്യ സിന്ധ്യ - മദ്ധ്യപ്രദേശിലെ ഗുണ മണ്ഡലത്തിൽ നിന്ന് ജയിച്ചു. അഞ്ചുതവണയാണ് ഗുണയിൽ നിന്ന് വിജയിച്ചത്. അന്തരിച്ച കോൺഗ്രസ് നേതാവ് മാധവ് റാവു സിന്ധ്യയുടെ മകൻ. 2020ൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തി. 2021 മുതൽ രണ്ടാം മോദി സർക്കാരിൽ സിവിൽ ഏവിയേഷൻ മന്ത്രി. മൻമോഹൻ സിംഗ് സർക്കാരിൽ മന്ത്രിയായിരുന്നു.

 പ്രൾഹാദ് ജോഷി - 2009 മുതൽ കർണാടകയിലെ ധാർവാഡിൽ നിന്ന് ജയം. രണ്ടാം മോദി സർക്കാരിൽ പാർലമെന്ററി കാര്യ മന്ത്രി. ബി.ജെ.പി കർണാടക ഘടകം മുൻ അദ്ധ്യക്ഷൻ.

 ഗിരിരാജ് സിംഗ് - രണ്ടാം മോദി സർക്കാരിലെ നഗരവികസന-പഞ്ചായത്തീ രാജ് മന്ത്രി. ബീഹാറിലെ ബെഗുസാരായിൽ നിന്നുള്ള ബി.ജെ.പി എം.പി. ബീഹാർ സർക്കാരിലും മന്ത്രിയായിരുന്നു.

 മനോഹർലാൽ ഖട്ടർ - ഹരിയാന കർണാലിൽ നിന്ന് ജയം. മുൻ ഹരിയാന മുഖ്യമന്ത്രി. ആർ.എസ്.എസ് പ്രചാരകനായിരുന്നു. ബി.ജെ.പി ദേശീയ നിർവാഹക സമിതി മുൻ അംഗം.

 ജി. കിഷൻ റെഡ്‌ഡി - തെലങ്കാനയിലെ ബി.ജെ.പി നേതാവ്. രണ്ടാം മോദി സർക്കാരിലെ ടൂറിസം മന്ത്രി. സെക്കന്തരാബാദിൽ നിന്നുള്ള ലോക്‌സഭാ എം.പി.

 സർബാനന്ദ സോനോവാൾ - രണ്ടാം മോദി സർക്കാരിലെ തുറമുഖ മന്ത്രി. അസാമിൽ നിന്നുള്ള രാജ്യസഭാംഗം. മുൻ അസാം മുഖ്യമന്ത്രി. അസാം ഗണപരിഷദ് വിട്ട് ബി.ജെ.പിയിൽ എത്തി.

 സുരേഷ് ഗോപി - കേരളത്തിൽ നിന്ന് ലോക്‌സഭയിലെത്തുന്ന ആദ്യ ബി.ജെ.പി അംഗം. മലയാള സിനിമയിലെ സൂപ്പർസ്റ്റാർ. തൃശൂർ മണ്ഡലത്തിൽ നിന്ന് വിജയം. നേരത്തെ രാജ്യസഭയിൽ നോമിനേറ്റഡ് എം.പിയായി പ്രവർത്തിച്ചു.

 ഹർദീപ് സിംഗ് പുരി - രണ്ടാം മോദി സർക്കാരിലെ പെട്രോളിയം മന്ത്രി. ഉത്തർപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗം. മുൻ ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ. 2009-13 കാലഘട്ടത്തിൽ ഐക്യരാഷ്ട്രാ സഭയിൽ ഇന്ത്യയുടെ സ്ഥിരപ്രതിനിധിയായിരുന്നു.

 കിരൺ റിജിജു - അരുണാചൽ പ്രദേശിൽ നിന്നുള്ള ബി.ജെ.പി നേതാവ്. രണ്ടാം മോദി സർക്കാരിൽ ഭൗമശാസ്ത്ര - ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രി. അരുണാചൽ വെസ്റ്റിൽ നിന്ന് ജയിച്ചു. മുൻ കേന്ദ്രനിയമ മന്ത്രി.

 രവ്‌നീത് സിംഗ് ബിട്ടു - കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തി. പഞ്ചാബിലെ ലുധിയാന മണ്ഡലത്തിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. രാജ്യസഭയിലേക്ക് കൊണ്ടുവരുമെന്നാണ് സൂചന. പഞ്ചാബ് മുൻ മുഖ്യമന്ത്രി ബീയാന്ത് സിംഗിന്റെ കൊച്ചുമകനാണ്.

 രക്ഷാ ഖാദ്സെ - മഹാരാഷ്ട്രയിലെ റാവെറിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ ജയിച്ചു. മുതിർന്ന എൻ.സി.പി നേതാവ് ഏക്‌നാഥ് ഖാദ്സെയുടെ മരുമകൾ.

 ബണ്ടി സഞ്ജയ് കുമാർ - ബി.ജെ.പിയുടെ തെലങ്കാനയിൽ നിന്നുള്ള നേതാവ്. നിലവിൽ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി. തുടർച്ചയായി രണ്ടാംവട്ടവും കരീംനഗറിൽ നിന്ന് ജയിച്ചു. ബി.ജെ.പി ആന്ധ്രാ ഘടകം മുൻ അദ്ധ്യക്ഷൻ.

 ഹർഷ് മൽഹോത്ര - ഈസ്റ്റ് ഡൽഹിയിൽ നിന്നുള്ള ബി.ജെ.പി എം.പി. ക്രിക്കറ്ര് താരം ഗൗതം ഗംഭീറിനെ ഒഴിവാക്കിയാണ് ഹർഷ് മൽഹോത്രക്ക് സീറ്റ് നൽകിയത്. അഭിഭാഷകനാണ്.

 ശ്രീപദ് നായിക് - നോർത്ത് ഗോവയിൽ നിന്ന് ജയിച്ചു. രണ്ടാം മോദി സർക്കാരിൽ ടൂറിസം സഹമന്ത്രി.

 അജയ് താംത - ഉത്തരാഖണ്ഡിലെ അൽമോറയിൽ നിന്നുള്ള ബി.ജെ.പി ലോക്‌സഭാ അംഗം. മുൻ ടെക്‌സ്റ്റയിൽസ് സഹമന്ത്രിയായിരുന്നു.

 ജിതിൻ പ്രസാദ - ഉത്തർപ്രദേശിലെ പിലിഭിത്തിൽ നിന്ന് ജയിച്ചു. കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തി. വരുൺ ഗാന്ധിയെ ഒഴിവാക്കിയാണ് പിലിഭിത്ത് സീറ്റ് നൽകിയത്. യോഗി ആദിത്യനാഥ് സർക്കാരിൽ ക്യാബിനറ്റ് മന്ത്രിയായിരുന്നു.

​​​ ​​​ശോ​​​ഭ​​​ ​​​ക​​​ര​​​ന്ദ്ല​​​ജെ​​​ ​​​-​​​ ​​​ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ​​​ ​​​നി​​​ന്നു​​​ള്ള​​​ ​​​ബി.​​​ജെ.​​​പി​​​ ​​​കേ​​​ന്ദ്ര​​​മ​​​ന്ത്രി.​​​ ​​​ഉ​​​ഡു​​​പ്പി​​​ ​​​ചി​​​ക്‌​​​മ​​​ഗ​​​ലൂ​​​ർ​​​ ​​​സീ​​​റ്റി​​​ൽ​​​ ​​​നി​​​ന്ന് ​​​വി​​​ജ​​​യി​​​ച്ചു.​​​ ​​​പാ​​​ർ​​​ട്ടി​​​ ​​​ദേ​​​ശീ​​​യ​​​ ​​​ഉ​​​പാ​​​ദ്ധ്യ​​​ക്ഷ.
​​​ ​​​ഗ​​​ജേ​​​ന്ദ്ര​​​ ​​​സിം​​​ഗ് ​​​ഷെ​​​ഖാ​​​വ​​​ത് ​​​-​​​ ​​​ര​​​ണ്ടാം​​​ ​​​മോ​​​ദി​​​ ​​​സ​​​‌​​​ർ​​​ക്കാ​​​രി​​​ൽ​​​ ​​​കൃ​​​ഷി​​​ ​​​സ​​​ഹ​​​മ​​​ന്ത്രി.​​​ 2014​​​ ​​​മു​​​ത​​​ൽ​​​ ​​​മൂ​​​ന്നു​​​ത​​​വ​​​ണ​​​ ​​​തു​​​ട​​​ർ​​​ച്ച​​​യാ​​​യി​​​ ​​​രാ​​​ജ​​​സ്ഥാ​​​നി​​​ലെ​​​ ​​​ജോ​​​ധ്പൂ​​​രി​​​ൽ​​​ ​​​നി​​​ന്ന് ​​​വി​​​ജ​​​യി​​​ച്ചു.
​ ​സ​ഞ്ജ​യ് ​സേ​ത്ത് ​-​ ​ജാ​ർ​ഖ​ണ്ഡി​ലെ​ ​റാ​ഞ്ചി​യി​ൽ​ ​നി​ന്നു​ള്ള​ ​ബി.​ജെ.​പി​ ​എം.​പി.​ 2019​ലും​ ​റാ​‌​ഞ്ചി​യി​ൽ​ ​നി​ന്ന് ​വി​ജ​യി​ച്ചി​രു​ന്നു.

​ ​കൃ​ഷ​ൻ​ ​പാ​ൽ​ ​ഗു​ർ​ജ​ർ​ ​-​ ​ഹ​രി​യാ​ന​യി​ലെ​ ​ഫ​രീ​ദാ​ബാ​ദി​ൽ​ ​നി​ന്നു​ള്ള​ ​ബി.​ജെ.​പി​ ​എം.​പി.​ ​ര​ണ്ടാം​ ​മോ​ദി​ ​സ​ർ​ക്കാ​രി​ലെ​ ​ഊ​ർ​ജ്ജ​ ​സ​ഹ​മ​ന്ത്രി.

​ ​വീ​രേ​ന്ദ്ര​ ​കു​മാ​ർ​ ​ഖ​ട്ടി​ക് ​-​ ​മ​ദ്ധ്യ​പ്ര​ദേ​ശി​ലെ​ ​ബി.​ജെ.​പി​ ​നേ​താ​വ്.​ ​ടി​ക്കാം​ഗ​ഡി​ൽ​ ​നി​ന്ന് ​ജ​യി​ച്ചു.​ ​ര​ണ്ടാം​ ​മോ​ദി​ ​സ​ർ​ക്കാ​രി​ൽ​ ​സാ​മൂ​ഹ്യ​നീ​തി​ ​സ​ഹ​മ​ന്ത്രി.​ ​ലോ​ക്‌​സ​ഭ​ ​പ്രോ​ ​ടേം​ ​സ്‌​പീ​ക്ക​റാ​യി​ ​പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

​ ​ജു​വ​ൽ​ ​ഒ​റാം​ ​-​ ​ഒ​ഡി​ഷ​യി​ലെ​ ​മു​തി​ർ​ന്ന​ ​ബി.​ജെ.​പി​ ​നേ​താ​വ്.​ ​സം​സ്ഥാ​ന​ ​ബി.​ജെ.​പി​ ​ഘ​ട​ക​ത്തി​ന്റെ​ ​മു​ൻ​ ​അ​ദ്ധ്യ​ക്ഷ​ൻ.​ ​സു​ന്ദ​ർ​ഗ​ഡി​ൽ​ ​നി​ന്നു​ള്ള​ ​ലോ​ക്‌​സ​ഭാ​ ​അം​ഗം.

​ ​സി.​ആ​ർ.​ ​പാ​ട്ടീ​ൽ​ ​-​ ​ഗു​ജ​റാ​ത്തി​ലെ​ ​പ്ര​മു​ഖ​ ​ബി.​ജെ.​പി​ ​നേ​താ​വ്.​ ​ന​വ്സാ​രി​ ​ലോ​ക്‌​സ​ഭാ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​നി​ന്ന് ​തു​ട​ർ​ച്ച​യാ​യി​ ​നാ​ലു​ ​ത​വ​ണ​ ​ജ​യം.​ 2020​ ​മു​ത​ൽ​ ​പാ​ർ​ട്ടി​ ​ഗു​ജ​റാ​ത്ത് ​ഘ​ട​കം​ ​അ​ദ്ധ്യ​ക്ഷ​ൻ.

​ ​വി.​ ​സോ​മ​ണ്ണ​ ​-​ ​ക​ർ​ണാ​ട​ക​യി​ലെ​ ​ബി.​ജെ.​പി​ ​നേ​താ​വ്.​ ​തും​കൂ​ർ​ ​സീ​റ്റി​ൽ​ ​നി​ന്ന് ​ജ​യം.​ ​ക​ർ​ണാ​ട​ക​യി​ലെ​ ​മു​ൻ​മ​ന്ത്രി.​ ​കോ​ൺ​ഗ്ര​സ് ​വി​ട്ട് ​ബി.​ജെ.​പി​യി​ൽ​ ​ചേ​ർ​ന്ന​ത് ​രാ​ഷ്ട്രീ​യ​ ​നാ​ട​ക​ങ്ങ​ൾ​ക്ക് ​കാ​ര​ണ​മാ​യി.

​ ​എ​സ്.​പി.​ ​സിം​ഗ് ​ബാ​ഗേ​ൽ​ ​-​ ​ഉ​ത്ത​ർ​പ്ര​ദ​ശി​ലെ​ ​ആ​ഗ്ര​യി​ൽ​ ​നി​ന്നു​ള്ള​ ​ബി.​ജെ.​പി​ ​എം.​പി.​ ​ബി.​എ​സ്.​പി​യി​ലും,​ ​സ​മാ​ജ്‌​വാ​ദി​ ​പാ​‌​ർ​ട്ടി​യി​ലും​ ​പ്ര​വ​‌​ർ​ത്തി​ച്ചി​ട്ടു​ണ്ട്.​ ​ര​ണ്ടാം​ ​മോ​ദി​ ​സ​ർ​ക്കാ​രി​ൽ​ ​ആ​രോ​ഗ്യ​ ​സ​ഹ​മ​ന്ത്രി​യാ​യി​ ​പ്ര​വ​ർ​ത്തി​ച്ചു.

​ ​കീ​ർ​ത്തി​ ​വ​ർ​ദ്ധ​ൻ​ ​സിം​ഗ് ​-​ ​ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ​ ​ഗോ​ൻ​ഡ​യി​ൽ​ ​നി​ന്ന് ​ലോ​ക്‌​സ​ഭ​യി​ലേ​ക്ക് ​വി​ജ​യി​ച്ചു​ ​ക​യ​റി.​ ​രാ​ജ​ ​ഭ​യ്യ​ ​എ​ന്നു​ ​വി​ളി​പേ​ര്.​ ​സ​മാ​ജ്‌​വാ​ദി​ ​പാ​ർ​ട്ടി​ ​വി​ട്ടു​ ​ബി.​ജെ.​പി​യി​ൽ​ ​ചേ​ർ​ന്നു.

​ ​ശ​ന്ത​നു​ ​താ​ക്കൂ​ർ​ ​-​ ​പ​ശ്ചി​മ​ബം​ഗാ​ൾ​ ​ബ​ൻ​ഗാ​വി​ൽ​ ​നി​ന്നു​ള്ള​ ​ബി.​ജെ.​പി​ ​എം.​പി.​ ​ര​ണ്ടാം​ ​മോ​ദി​ ​സ​ർ​ക്കാ​രി​ൽ​ ​തു​റ​മു​ഖ​ ​സ​ഹ​മ​ന്ത്രി.

​ ​എ​ൽ.​ ​മു​രു​ഗ​ൻ​ ​-​ ​ത​മി​ഴ്നാ​ട്ടി​ലെ​ ​ബി.​ജെ.​പി​ ​നേ​താ​വ്.​ ​രാ​ജ്യ​സ​ഭാ​ ​അം​ഗം.​ ​ര​ണ്ടാം​ ​മോ​ദി​ ​സ​ർ​ക്കാ​രി​ൽ​ ​ഫി​ഷ​റീ​സ് ​സ​ഹ​മ​ന്ത്രി.

​ ​ക​മ​ലേ​ഷ് ​പാ​സ്വാ​ൻ​ ​-​ ​ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ​ ​ബ​ൻ​സ്ഗാ​വി​ൽ​ ​നി​ന്നു​ള്ള​ ​ബി.​ജെ.​പി​ ​എം.​പി.​ ​പാ​ഴ്സി​ ​വി​ഭാ​ഗ​ത്തി​ലെ​ ​നേ​താ​വ്.

​ ​ഭ​ഗീ​ര​ഥ് ​ചൗ​ധ​രി​ ​-​ ​രാ​ജ​സ്ഥാ​നി​ലെ​ ​ബി.​ജെ.​പി​ ​നേ​താ​വ്.​ ​രാ​ജ​സ്ഥാ​ൻ​ ​നി​യ​മ​സ​ഭ​യി​ൽ​ ​എം.​എ​ൽ.​എ​ ​ആ​യി​രു​ന്നു.

​ ​സ​തീ​ഷ് ​ച​ന്ദ്ര​ ​ദു​ബെ​ ​-​ ​ബീ​ഹാ​റി​ലെ​ ​വാ​ത്മീ​കി​ ​സീ​റ്റി​ൽ​ ​നി​ന്ന് ​ബി.​ജെ.​പി​ ​ടി​ക്ക​റ്റി​ൽ​ ​വി​ജ​യി​ച്ചു.​ ​ക്രി​മി​ന​ൽ​ ​കേ​സു​ക​ളി​ൽ​പ്പെ​ട്ട് ​വി​വാ​ദ​ത്തി​ലാ​യി.

​ ​ദു​ർ​ഗാ​ ​ദാ​സ് ​യു​കെ​ ​-​ ​മ​ദ്ധ്യ​പ്ര​ദേ​ശി​ലെ​ ​ബി.​ജെ.​പി​ ​നേ​താ​വ്.​ ​ബേ​തു​ലി​ൽ​ ​നി​ന്ന് ​ജ​യം.​ ​അ​ദ്ധ്യാ​പ​ക​നാ​യി​രു​ന്നു.

​ ​സു​കാ​ന്ത​ ​മ​ജും​ദാ​ർ​ ​-​ ​ബം​ഗാ​ളി​ലെ​ ​ബി.​ജെ.​പി​ ​നേ​താ​വ്.​ ​ബ​ലൂ​ർ​ഘ​ട്ടി​ൽ​ ​നി​ന്ന് ​ജ​യി​ച്ചു.

​ ​തൊ​ഖാ​ൻ​ ​സാ​ഹു​ ​-​ ​ഛ​ത്തീ​സ്ഗ​ഢി​ലെ​ ​ബി.​ജെ.​പി​ ​നേ​താ​വ്.​ ​ബി​ലാ​സ്‌​പൂ​രി​ൽ​ ​നി​ന്ന് ​ജ​യം.

​ ​രാ​ജ് ​ഭൂ​ഷ​ൺ​ ​ചൗ​ധ​രി​ ​-​ ​ബീ​ഹാ​റി​ലെ​ ​മു​സാ​ഫ​ർ​പൂ​രി​ൽ​ ​നി​ന്നു​ള്ള​ ​ലോ​ക്‌​സ​ഭാ​ ​എം.​പി.​ 150936​ ​വോ​ട്ടു​ക​ൾ​ക്കാ​യി​രു​ന്നു​ ​ജ​യം.

​ ​ഭൂ​പ​തി​ ​രാ​ജു​ ​ശ്രീ​നി​വാ​സ​ ​വ​ർ​മ്മ​ ​-​ ​ആ​ന്ധ്രാ​ ​പ്ര​ദേ​ശി​ൽ​ ​നി​ന്നു​ള്ള​ ​ബി.​ജെ.​പി​ ​എം.​പി.​ ​ന​ര​സാ​പു​രം​ ​സീ​റ്റി​ൽ​ ​നി​ന്ന് ​ജ​യി​ച്ചു.


​ ​നി​മു​ബെ​ൻ​ ​ബം​ഭാ​നി​യ​ ​-​ ​ഗു​ജ​റാ​ത്തി​ലെ​ ​ഭ​വ്‌​ന​ഗ​റി​ൽ​ ​നി​ന്നു​ള്ള​ ​ബി.​ജെ.​പി​ ​ലോ​ക്‌​സ​ഭാ​ ​അം​ഗം.​ ​ആം​ആ​ദ്മി​ ​പാ​ർ​ട്ടി​ ​സ്ഥാ​നാ​ർ​ത്ഥി​യെ​ 455,289​ ​വോ​ട്ടു​ക​ൾ​ക്കാ​ണ് ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

​ ​മു​ര​ളീ​ധ​ർ​ ​മൊ​ഹോ​ൽ​ ​-​ ​മ​ഹാ​രാ​ഷ്ട്ര​യി​ലെ​ ​ബി.​ജെ.​പി​ ​നേ​താ​വ്.​ ​പു​ണെ​ ​ലോ​ക്‌​സ​ഭാ​ ​സീ​റ്റി​ൽ​ ​വി​ജ​യി​ച്ചു.​ ​പു​ണെ​ ​മു​ൻ​ ​മേ​യ​ർ.

​ ​പ​ബി​ത്ര​ ​മാ​ർ​ഖേ​രി​റ്റ​ ​-​ ​അ​സാ​മി​ൽ​ ​നി​ന്നു​ള്ള​ ​രാ​ജ്യ​സ​ഭാ​ ​അം​ഗം.​ ​അ​സാം​ ​ബി.​ജെ.​പി​ ​ഘ​ട​ക​ത്തി​ൽ​ ​വ​ക്താ​വ്.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​പൊ​ളി​റ്റി​ക്ക​ൽ​ ​സെ​ക്ര​ട്ട​റി​യാ​യി​ ​പ്ര​വ​ർ​ത്തി​ച്ചു.

ഘടകക്ഷികൾ

 കിൻജരാപു രാംമോഹൻ നായിഡു - തെലുങ്ക് ദേശം പാർട്ടി എം.പി. ആന്ധ്രയിലെ ശ്രീകാകുളത്ത് നിന്ന് വിജയിച്ചു. കേന്ദ്രമന്ത്രിസഭയിലെ പ്രായം കുറഞ്ഞ മന്ത്രി. ടി.ഡി.പി ദേശീയ ജനറൽ സെക്രട്ടറി. മുൻ കേന്ദ്രമന്ത്രി കെ. യേറൻ നായിഡുവിന്റെ മകൻ.

 ചന്ദ്രശേഖർ പെമ്മസാനി - ആന്ധ്രയിലെ ഗുണ്ടൂരിൽ നിന്നുള്ള ടി.ഡി.പി എം.പി. ഡോക്‌ടറാണ്. ഗുണ്ടൂരിൽ നിന്ന് 344,​695 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം. ചന്ദ്രബാബു നായിഡുവിന്റെ വിശ്വസ്‌തൻ.

 ചിരാഗ് പാസ്വാൻ - മുൻ ബോളിവുഡ് നടനും ലോക് ജൻശക്തി പാർട്ടിയുടെ (രാംവിലാസ്) അദ്ധ്യക്ഷനുമാണ്. മോദിയുടെ പ്രിയപ്പെട്ട ഘടകകക്ഷിനേതാവ്. ബീഹാറിലെ ഹാജിപൂരിൽ നിന്നുള്ള എം.പി. മുൻ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ മകൻ.

 ജയന്ത് ചൗധരി - രാഷ്ട്രീയ ലോക്ദളിൽ നിന്ന് (ആ‌.എൽ.ഡി) പാർട്ടി അദ്ധ്യക്ഷൻ. ഉത്തർപ്രദേശിൽ നിന്നുള്ള രാജ്യസഭാ എം.പി. രണ്ടാം മോദി സർക്കാരിന്റെ സമയത്ത് രാജ്യം ഭാരതരത്ന നൽകി ആദരിച്ച മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിംഗിന്റെ കൊച്ചുമകൻ.

 പ്രതാപ്റാവു ജാദവ് - ശിവസേന ഏക്‌നാഥ് ഷിൻഡെ വിഭാഗത്തിലെ പ്രമുഖൻ. മഹാരാഷ്ട്രയിലെ ബുൽധന ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി നാലാംവട്ടവും ജയം. മഹാരാഷ്ട്ര മന്ത്രിസഭയിലെ മുൻമന്ത്രി.

 എച്ച്.ഡി കുമാരസ്വാമി - ജെ.ഡി.എസ് അദ്ധ്യക്ഷൻ. കർണാടക മാണ്ഡ്യയിൽ നിന്നുള്ള ലോക്‌സഭാംഗം. മുൻ കർണാടക മുഖ്യമന്ത്രി. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ മകൻ.

 ജിതൻറാം മാഞ്ജി - എൻ.ഡി.എയിലെ പ്രമുഖ ഘടകകക്ഷി നേതാവ്. ബീഹാറിലെ ഹിന്ദുസ്ഥാനി അവാം മോർച്ചയുടെ സ്ഥാപക പ്രസിഡന്റ്. ബീഹാറിലെ ഗയയിൽ നിന്ന് ജയിച്ചു. നിതീഷ് കുമാർ സർക്കാരിൽ പട്ടികവിഭാഗ ക്ഷേമ മന്ത്രിയായിരുന്നു.

 രാംദാസ് അത്താവാലെ - റിപ്പബ്ലിക്കൻ പാർട്ടി ഒഫ് ഇന്ത്യ(എ)യുടെ അദ്ധ്യക്ഷൻ. 2016 മുതൽ കേന്ദ്രമന്ത്രിസഭാ അംഗം. മഹാരാഷ്ട്രയിൽ നിന്ന് രാജ്യസഭാംഗമായി എത്തി. 1990-95 കാലത്ത് മഹാരാഷ്‌ട്ര സർക്കാരിൽ ക്യാബിനറ്റ് മന്ത്രിയായിരുന്നു.

 ചന്ദ്രശേഖർ ചൗധരി - ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ (എ.ജെ.എസ്.യു) നേതാവ്. ജാർഖണ്ഡിലെ ഗിഹദിഹിൽ നിന്ന് വിജയിച്ചു.

​​​ ​​​രാം​​​നാ​​​ഥ് ​​​താ​​​ക്കൂ​​​ർ​​​ ​​​-​​​ ​​​ജെ.​​​ഡി.​​​യു​​​ ​​​നേ​​​താ​​​വ്.​​​ ​​​ബീ​​​ഹാ​​​റി​​​ൽ​​​ ​​​നി​​​ന്നു​​​ള്ള​​​ ​​​രാ​​​ജ്യ​​​സ​​​ഭാ​​​ ​​​അം​​​ഗം.​​​ ​​​നി​​​തീ​​​ഷ് ​​​കു​​​മാ​​​‌​​​ർ​​​ ​​​സ​​​ർ​​​ക്കാ​​​രി​​​ൽ​​​ ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്നു.
​​​ ​​​ല​​​ല്ല​​​ൻ​​​ ​​​സിം​​​ഗ് ​​​-​​​ ​​​ജെ.​​​ഡി.​​​യു​​​ ​​​നേ​​​താ​​​വ്.​​​ ​​​ബീ​​​ഹാ​​​റി​​​ലെ​​​ ​​​മും​​​ഗെ​​​റി​​​ൽ​​​ ​​​നി​​​ന്ന് ​​​വി​​​ജ​​​യി​​​ച്ചു.​​​ ​​​ജെ.​​​ഡി.​​​യു​​​ ​​​മു​​​ൻ​​​ ​​​ദേ​​​ശീ​​​യ​​​ ​​​അ​​​ദ്ധ്യ​​​ക്ഷ​​​ൻ.
​​​ ​​​അ​​​നു​​​പ്രി​​​യ​​​ ​​​പ​​​ട്ടേ​​​ൽ​​​ ​​​-​​​ ​​​അ​​​പ്‌​​​നാ​​​ദ​​​ൾ​​​ ​​​നേ​​​താ​​​വ്.​​​ ​​​ര​​​ണ്ടാം​​​ ​​​മോ​​​ദി​​​ ​​​സ​​​ർ​​​ക്കാ​​​രി​​​ലെ​​​ ​​​വ്യ​​​വ​​​സാ​​​യ​​​ ​​​സ​​​ഹ​​​മ​​​ന്ത്രി.​​​ ​​​ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ​​​ ​​​മി​​​ർ​​​സാ​​​പൂ​​​രി​​​ൽ​​​ ​​​നി​​​ന്നും​​​ ​​​ജ​​​യി​​​ച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.