തൃശൂർ: ഹോമിയോ ഫാർമസി അസോസിയേഷൻ സംസ്ഥാന സമ്മേളനം ഇന്ന് തൃശൂർ പേൾ റീജൻസിയിൽ നടക്കും. രാവിലെ 10.50ന് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
ഡോക്ടർമാർ നേരിട്ട് മരുന്ന് വില്പന നടത്തുന്നതിനാൽ സംസ്ഥാനത്തെ ഹോമിയോ മരുന്നുവിതരണ കേന്ദ്രങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിലാണെന്ന് അസോസിയേഷൻ ആരോപിച്ചു. ലൈസൻസില്ലാതെയുള്ള മരുന്നു വില്പനയ്ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എൻ. സലീഷ് ബാബു, കൃഷ്ണാനന്ദ്, രാജീവ് തങ്കപ്പൻ, എം.വി. രന്ദീർ, സബിത ബഷീർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |