SignIn
Kerala Kaumudi Online
Wednesday, 06 November 2024 8.11 PM IST

കടൽച്ചെമ്മീൻ കയറ്റുമതി വിലക്ക്, കേന്ദ്രത്തിലേക്ക് പ്രതിനിധി സംഘം

Increase Font Size Decrease Font Size Print Page
chemmen

തിരുവനന്തപുരം:കടലാമ സംരക്ഷണത്തിന്റെ പേരിൽ കടൽച്ചെമ്മീൻ കയറ്റുമതിക്ക് അമേരിക്ക ഏർപ്പെടുത്തിയ വിലക്കിനു പരിഹാരത്തിനായി കേന്ദ്രസർക്കാരിലേക്ക് കേരളം പ്രതിനിധി സംഘത്തെ അയക്കും.ഇതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിലാണ് തീരുമാനം.
സംരക്ഷിത ഇനത്തിൽപ്പെട്ട കടലാമകൾ വലയിൽ കുടുങ്ങുന്നുവെന്നാണ് ഉപരോധത്തിന് അമേരിക്ക ചൂണ്ടിക്കാട്ടുന്ന കാരണം. ഇന്ത്യയിൽ നിന്നും ചെമ്മീൻ ഇറക്കുമതി ചെയ്യുന്നതിനെതിരെ 2019ൽ അമേരിക്ക ഏർപ്പെടുത്തിയ നിരോധനം ഇന്നും തുടരുകയാണ്.അമേരിക്കൻ നിരോധനത്തിന്റെ പശ്ചാത്തലത്തിൽ മറ്റ് രാജ്യങ്ങളും ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ പകുതിയിലേറെ വില കുറച്ചാണ് വാങ്ങുന്നത്.ഈ പ്രതിസന്ധി കടൽചെമ്മീന് ആഭ്യന്തര വിപണിയിലും വിലയിടിയാൻ കാരണമാകുന്നു.ഇത് മത്സ്യമേഖലയ്ക്ക് വലിയ തിരിച്ചടിയായി തുടരുന്ന പശ്ചാത്തലത്തിലാണ് സർക്കാർ യോഗം വിളിച്ചത്.

മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ പരിഗണിച്ചു കൊണ്ട് മാത്രമേ ഇക്കാര്യത്തിൽ സർക്കാർ എന്തെങ്കിലും തീരുമാനം എടുക്കുകയുള്ളുവെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.ഇതിന് പുറമേ ചെമ്മീൻ വിലയിടിവ് നേരിടാനായി വിപണി ഇടപെടൽ നടത്തത്തക്ക വിധം പ്രൊപോസൽ തയ്യാറാക്കി അടിയന്തിരമായി സമർപ്പിക്കാൻ ഫിഷറീസ് വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി.

യോഗത്തിൽ ഡൽഹിയിലെ കേരള സർക്കാർ പ്രതിനിധി കെ.വി തോമസ്,പി.പി ചിത്തരഞ്ജൻ എം.എൽ.എ,ഫിഷറീസ് വകുപ്പ് സെക്രട്ടറി കെ.എസ് ശ്രീനിവാസ് ഐ.എ.എസ്,ഡയറക്ടർ ബി.അബ്ദുൾ നാസർ ഐ.എ.എസ്,മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികൾ,ബോട്ടുടമകൾ,എക്സ്‌പോർട്ടേഴ്സ്,ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: DDD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.