തിരുവനന്തപുരം: കേരളാ ബ്ലാസ്റ്റേഴ്സ് ക്യാപ്ടൻ അഡ്രിയാൻ ലൂണ 2027വരെ ക്ലബിൽ തുടരും. ലൂണയുമായുള്ള കരാർ മൂന്ന് വർഷത്തേക്ക് നീട്ടിയതായി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അറിയിച്ചു. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയാണ് പ്രഖ്യാപനം. ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ മത്സരം കളിച്ച വിദേശ താരമാണ് ലൂണ. 2021-22 സീസണിൽ ബ്ലാസ്റ്റേഴ്സിനെ ഫൈനലിൽ എത്തിക്കുന്നതിൽ പ്രധാന ചാലകശക്തിയായത് ഈ ഉറുഗ്വെ താരമാണ്. കഴിഞ്ഞ സീസണിൽ പരിക്കിനെത്തുടർന്ന് ആറ്മാസത്തോളം കളത്തിന് പുറത്തായിരുന്നു ലൂണ. തുടക്കത്തിൽ നന്നായി കളിച്ച ബ്ലാസ്റ്റേഴ്സ് തുടർന്ന് നിറം മങ്ങിയതിന് കാരണങ്ങളിലൊന്ന് പ്ലേ മേക്കറായ ലൂണയുടെ അഭാവമാണെന്നും വിലയിരുത്തലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |